വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ രണ്ട് പുലികൾ കുടുങ്ങി; സ്ത്രീയെ കൊന്ന പുലിയുണ്ടോ എന്നറിയാൻ ഡി.എൻ.എ. പരിശോധന

ബെംഗളൂരു : നെലമംഗലയിൽ പുല്ലരിയാൻപോയ സ്ത്രീയെ പുലി കടിച്ചുകൊലപ്പെടുത്തിയ സ്ഥലത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ രണ്ടു പുലികൾ കുടുങ്ങി.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് വ്യത്യസ്തകൂടുകളിൽ രണ്ടുപുലികൾ പെട്ടതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. ഇവയെ ബന്നാർഘട്ടയിലെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.

തിങ്കളാഴ്ച ആൺപുലിയും ചൊവ്വാഴ്ച പെൺപുലിയുമാണ് കൂട്ടിൽ കുടുങ്ങിയത്. ഇതിൽ ഏതുപുലിയാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ഇതിനായി രണ്ടു പുലികളുടെയും ഡി.എൻ.എ. പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണം നടത്തിയ പുലിയുടെ ഡി.എൻ.എ. സാംപിളുമായി യോജിക്കാതെവന്നാൽ ആ പുലിയെ പിടികൂടാൻ വീണ്ടും തിരച്ചിൽ നടത്തുമെന്നും അറിയിച്ചു.

നെലമംഗലയിലെ ഗൊല്ലാരഹട്ടി ഗ്രാമത്തിലാണ് പുലിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. പുല്ലരിയാൻപോയ ഗൊല്ലാരഹട്ടി കമ്പാലു സ്വദേശി കരിയമ്മ(50)യാണ് നവംബർ 17-ന് ആക്രമിക്കപ്പെട്ടത്.

കരിയമ്മ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ പാതിശരീരം പുലി തിന്നനിലയിൽ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts