കുഞ്ഞിനെയും കയ്യിലെടുത്ത് ഫയൽ നോക്കുന്ന മേയർ ആര്യ രാജേന്ദ്രൻ; ചിത്രം വൈറൽ

തിരുവനന്തപുരം: കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ.

ഒരു മാസം മാത്രമാണ് കുഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാല്‍ ചേര്‍ത്തുപിടിച്ച്‌ ഫയല്‍ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

ഓഗസ്റ്റ് 10 നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീര്‍ത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്.

കുഞ്ഞുമായി പാര്‍ലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts