ബെംഗളൂരു : മാരകമായ കോറോണ വൈറസിൻ്റെ അതിവ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ പശ്ചാത്തലത്തിൽ കർണാടകയിൽ കുടുങ്ങിയ മലയാളികളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് എളുപ്പമാക്കാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയദിയൂരപ്പക്ക് മലബാർ മുസ്ലിം അസോസിയേഷൻ നിവേദനം നൽകി.
കേരള സർക്കാർ മലയാളികളെ തിരിച്ചു കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രകൾക്കാവശ്യമായ നടപടിക്രമങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനും മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള ആവശ്യരേഖകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യുകയും അതിർത്തികളിലെ അനുശ്ചിതത്വം നീക്കൽ തുടങ്ങിയ കാര്യങ്ങളും നിവേദനത്തിൽ അഭ്യർത്ഥിച്ചു.
ലക്ഷക്കണക്കിന് മലയാളികളാണ് ഈ ലോക്ഡൗണിൽ കുടുങ്ങിട്ടുള്ളതെന്നും സത്വര നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.