ട്രെയിനിൽ നിന്ന് വീണ് രേണു സുധി; ഒഴിവായത് വൻ അപകടം 

തിരുവനന്തപുരം: കാലത്തില്‍ അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സമൂഹ മാദ്ധ്യമങ്ങളില്‍ ഫോട്ടോഷൂട്ടും റീല്‍സുകളും ഷോ‍ർട്ട് ഫിലിമുകളുമായി സജീവമാണ് രേണു.

ഇപ്പോഴിതാ താൻ ട്രെയിനില്‍ നിന്ന് വീണു എന്ന വിവരമാണ് രേണു പങ്കുവയ്ക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് ലഗേജുകളുമായി ചാടി ഇറങ്ങിയപ്പോഴാണ് തലയടിച്ച്‌ വീണത്.

ട്രെയിനിന്റെ എ.സി കമ്പാർട്ട്‌മെന്റിലാണ് രേണുവും ഷൂട്ടിംഗ് സംഘവും സഞ്ചരിച്ചിരുന്നത്. ഡോർ തുറക്കാനുള്ള ശ്രമത്തിനിടയില്‍ ട്രെയിൻ നീങ്ങാൻ ആരംഭിച്ചു.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

പെട്ടെന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിനാണ് പാളത്തിലേക്ക് വീഴാതെ വലിയ അപകടം ഒഴിവായതെന്ന് രേണു പറയുന്നു.

തുടർന്ന് ആശുുപത്രിയില്‍ പോയി സി.ടി സ്കാൻ ഉള്‍പ്പെടെ എടത്ത് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും രേണു അറിയിച്ചു.

അതേസമയം രേണു സുധി ട്രെയിനില്‍ നിന്ന് വീണെന്ന അനുഭവം പങ്കുവച്ച വീഡിയോക്ക് താഴെയും മോശം കമന്റുകളാണ് വരുന്നത്.

എന്നാല്‍ ഒരാള്‍ക്ക് അപകടം പറ്റുമ്പോഴും ഇങ്ങനെ കമന്റ് ചെയ്യുന്നവരെ വിമർശിക്കുന്നവരുമുണ്ട്.

  ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മറ്റൊരു വൈറല്‍ താരം അലിൻ ജോസ് പെരേരയുമായി പുതിയ ആല്‍ബത്തില്‍ അഭിനയിക്കുകയാണ് രേണു. തൻസീർ കൂത്തുപറമ്ബാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts