പെൻഷൻ ലഭിക്കാത്തതിന് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബി.ജെ.പിയിൽ

തൊടുപുഴ: സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബി.ജെ.പിയിൽ. തൊടുപുഴയിൽ നടന്ന പരിപാടിയിൽവച്ച് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചതെന്ന് ബി.ജെ.പിയാണ് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പരസ്യമായി ഭിക്ഷയെടുത്ത് മറിയക്കുട്ടിക്ക് പ്രതിഷേധിച്ചത് വാർത്തകൾക്ക് വഴിവെച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ രംഗത്തെത്തിയ ഇടതുപക്ഷക്കാർ മറിയക്കുട്ടിക്ക് സ്വന്തം പേരില്‍ ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുകളുണ്ടെന്നും ഇത് വാടകക്ക് നല്‍കിയിരിക്കുകയാണെന്നും പ്രചരിപ്പിച്ചു.

  ചുട്ടുപൊള്ളുന്ന വേനൽ: വിനോദസഞ്ചാര മേഖലയിൽ മാന്ദ്യം; ദർശനത്തിന് എത്തുന്നവർക്ക് സംരക്ഷണവലയമൊരുക്കി ക്ഷേത്രങ്ങൾ

ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ, മറിയക്കുട്ടി വാർത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. മറിയക്കുട്ടിയുടെ പോരാട്ടത്തെ പിന്തുണച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തുവരികയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts