തൊടുപുഴ: സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബി.ജെ.പിയിൽ. തൊടുപുഴയിൽ നടന്ന പരിപാടിയിൽവച്ച് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചതെന്ന് ബി.ജെ.പിയാണ് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പരസ്യമായി ഭിക്ഷയെടുത്ത് മറിയക്കുട്ടിക്ക് പ്രതിഷേധിച്ചത് വാർത്തകൾക്ക് വഴിവെച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ രംഗത്തെത്തിയ ഇടതുപക്ഷക്കാർ മറിയക്കുട്ടിക്ക് സ്വന്തം പേരില്‍ ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുകളുണ്ടെന്നും ഇത് വാടകക്ക് നല്‍കിയിരിക്കുകയാണെന്നും പ്രചരിപ്പിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ, മറിയക്കുട്ടി വാർത്തകളിലും…
Read MoreTag: Mariyakutty
മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും പ്രതിമാസം 1600 രൂപ വീതം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നൽകും
അടിമാലി: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം,പി പെൻഷനിൽ നിന്ന് പ്രതിമാസം 1600 രൂപ നൽകുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. സംസ്ഥാനം തെറ്റായ കണക്കുകൾ സമർപ്പിച്ചതുകൊണ്ടാണ് ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം നൽകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടിമാലിയിൽ വച്ച് ഇരുവരെയും സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സംസ്ഥാനം തെറ്റായ കണക്കുകൾ സമർപ്പിച്ചതുകൊണ്ടാണ് ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നത്. ചീഫ് സെക്രട്ടറി ശരിയായ കണക്കുകൾ അവതരിപ്പിക്കട്ടെ. തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു. പെട്രോൾ അടിക്കുമ്പോൾ രണ്ട്…
Read More