വൈകിയിട്ടില്ല… രാഹുലിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് ലാലുപ്രസാദ് യാദവ്

പാട്‌ന: ഉപദേശക നേതാവ് രാഹുൽ ഗാന്ധിയോട് വിവാഹം കഴിക്കാൻ ആർ.ജെ.ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവ്.

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് 53 കാരനായ രാഹുൽ ഗാന്ധിയോട് തമാശ രൂപേണയുള്ള ഉപദേശം.

നിങ്ങൾ വിവാഹം കഴിക്കാൻ തയ്യാറാവാത്തത് അമ്മ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നു. ഞങ്ങളുടെ ഉപദേശവും കേൾക്കുന്നില്ല. നിങ്ങളുടെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ലാലുപറഞ്ഞു. 

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

രാഹുലിന്റെ അരക്കൈ ഷർട്ടിനെയും ലാലു പുകഴ്ത്തി. മോദി കുർത്തക്കുള്ള കൃത്യമായ മറുപടിയാണെന്നായിരുന്നു കമന്റ്. ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച ലാലു 2000 രൂപ നോട്ട് പിൻവലിച്ച മോദിയുടെ നടപടിയെ വിമർശിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts