രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു 

ന്യൂയോർക്ക്: തോക്കെടുത്ത് കളിക്കവേ രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു.

ലോറ എന്ന 31 കാരിയാണു കൊല്ലപ്പെട്ടത്. എട്ടുമാസം ഗർഭിണിയായിരുന്നു യുവതി. വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പോലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്.

യുവതിയുടെ ഭർത്താവും സംഭവം പോലീസിൽ അറിയിച്ചിരുന്നു. ഭാര്യ ഫോണിൽ വിളിച്ച് മകനെക്കുറിച്ച് അലറിക്കരഞ്ഞെന്നും സഹായം വേണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

 

പോലീസ് സ്ഥലത്തെത്തുമ്പോഴും യുവതിക്ക് ബോധമുണ്ടായിരുന്നു. രണ്ടുവയസ്സുകാരനായ മകനൊപ്പം മുകളിലത്തെ കിടപ്പുമുറിയിലാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.

യുവതിയുടെ ആവശ്യപ്രകാരം മകനെ സ്ഥലത്തു നിന്നും മാറ്റി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിൽ നിന്നും തോക്ക് പോലീസ് കണ്ടെടുത്തു. മാതാപിതാക്കളുടെ മുറിയിൽ കയറി കുട്ടി തോക്കെടുത്ത് കളിക്കുകയായിരുന്നെന്നും ഇതിനിടെയിലാണു അത്യാഹിതം സംഭവിച്ചതെന്നും പോലീസ് പറ‍ഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts