തിരുപ്പൂരിൽ തീ പിടിത്തം; 50 ലധികം കടകൾ കത്തി നശിച്ചു 

ചെ​ന്നൈ: തിരുപ്പൂരിലെ കാദർപേട്ടിലെ ബനിയൻ ബസാറിലുണ്ടായ തീപിടിത്തത്തിൽ 50 ലധികം കടകൾ പൂർണമായും കത്തിനശിച്ചു. ആ​ള​പാ​യ​മി​ല്ല. ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു.

 

ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. പ്രദേശത്ത് വാഹനഗതാഗതം നിരോധിച്ചാണ് തീയണക്കൽ വേഗത്തിലാക്കിയത്. ക​ച്ച​വ​ട​ക്കാ​രും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.

  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

 

വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളുണ്ടായിരുന്നില്ല.

 

50ലേറെ കടകൾ കത്തിനശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. തിരുപ്പൂർ സൗത്ത് മണ്ഡലം നിയമസഭാംഗം കെ.സെൽവരാജ് സ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts