‘മുൻ കാമുകിയെ ഓർത്ത് പാനിപൂരി കഴിക്കാം’ എക്സ് ഗേൾ ഫ്രണ്ടിന്റെ പേരിൽ വൈറൽ ആയി നഗരത്തിലെ കട 

ബെംഗളൂരു: സ്വന്തമായി ഒരു കട തുടങ്ങുമ്പോൾ അതിന് വ്യത്യസ്തമായ ഒരു പേരു ഇടാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്. അത് ചിലപ്പോൾ മക്കളുടെയോ മാതാപിതാക്കളുടെയൊ ഒക്കെ പേരുകൾ ആയിരിക്കാം. എന്നാല്‍ മുൻ കാമുകിയോ കാമുകനെയോ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കടയ്ക്ക് ഒരു പേരിടാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നാല്‍ അത്തരത്തില്‍ പേരുള്ള ഒരു കട ബെംഗളൂരുവിൽ ഉണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ കടയുടെ പേരടങ്ങിയ ഫോട്ടോ പ്രചരിക്കുന്നത്. എക്സ് ഗേള്‍ഫ്രണ്ട് ബംഗാരപേട്ട് ചാറ്റ് സെന്റർ എന്നാണ് കടയുടെ പേര്. പാനിപൂരി കൂടുതലായി ലഭിക്കുന്ന കടയാണിത്. നിങ്ങളുടെ ബ്രേക്കപ്പിനെപ്പറ്റി സംസാരിക്കണോ?…

Read More

ജ്യൂസ് കുടിച്ച പണം ചോദിച്ചതിന് മലയാളികൾക്ക് നേരെ ആക്രമണം 

ബെംഗളൂരു: ജ്യൂസ് കുടിച്ച പണം ചോദിച്ചതിന് മലയാളികൾക്ക് നേരെ നഗരത്തിൽ അക്രമം നടന്നതായി പരാതി. കമ്മനഹള്ളി ചർച്ചിനു സമീപം കണ്ണൂർ പിണറായി സ്വദേശികളായ ശംസീറും സഹോദരങ്ങളും ചേർന്ന് നടത്തുന്ന ജ്യൂസി ഫ്രഷ് കടയിലാണ് അക്രമം നടന്നതെന്നാണ് പരാതി.  മൂന്ന് പേർ ചേർന്നാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറയുന്നു. സഹോദരങ്ങളായ അജ്മലിനെയും സജീറിനെയും ആക്രമിച്ചത്. മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. മലയാളി കൂട്ടായ്മ കമ്മനഹള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയുടമ ബാനസ് വാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പവർ ബാങ്ക് നന്നാക്കാനായി മൊബൈൽ ഷോപ്പിൽ എത്തിയ സംഘം കട ഉടമയെ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: പവർ ബാങ്ക് നന്നാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മൊബൈൽ കടയുടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സെൻട്രൽ മാർക്കറ്റിന് സമീപമുള്ള ദുബായ് മാർക്കറ്റിലാണ് സംഭവം. രാത്രി 7.50 ഓടെ, സംശയാസ്പദമായ ഒരു പവർ ബാങ്കുമായി പ്രതികൾ മൊബൈൽ ഷോപ്പിൽ പ്രവേശിച്ചു. പോർട്ടബിൾ ചാർജിംഗ് ഉപകരണം ശരിയാക്കാൻ കഴിയുമോ എന്ന്  കടയുടമയോട് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. മൊബൈൽ ഫോണുകൾ മാത്രമാണ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതെന്നും അനുബന്ധ ഉപകരണങ്ങളല്ലെന്നും  ഉടമ  പറഞ്ഞു. ഇരുവരും അൽപനേരം സംസാരിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു.…

Read More

തിരുപ്പൂരിൽ തീ പിടിത്തം; 50 ലധികം കടകൾ കത്തി നശിച്ചു 

ചെ​ന്നൈ: തിരുപ്പൂരിലെ കാദർപേട്ടിലെ ബനിയൻ ബസാറിലുണ്ടായ തീപിടിത്തത്തിൽ 50 ലധികം കടകൾ പൂർണമായും കത്തിനശിച്ചു. ആ​ള​പാ​യ​മി​ല്ല. ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു.   ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. പ്രദേശത്ത് വാഹനഗതാഗതം നിരോധിച്ചാണ് തീയണക്കൽ വേഗത്തിലാക്കിയത്. ക​ച്ച​വ​ട​ക്കാ​രും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.   വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളുണ്ടായിരുന്നില്ല.   50ലേറെ കടകൾ കത്തിനശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. തിരുപ്പൂർ സൗത്ത് മണ്ഡലം…

Read More

ദക്ഷിണ കന്നഡയിൽ വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 6 മണി വരെ മാത്രം

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടണമെന്ന് ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശം. ഓഗസ്റ്റ്  ഒന്നു വരെ ആണ് ഈ നിർദ്ദേശം പാലിക്കാനുള്ള ഭരണകൂടത്തിന്റെ നിർദ്ദേശം. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. മറ്റുള്ളവ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മാത്രവും പ്രവർത്തിക്കും.

Read More
Click Here to Follow Us