‘മുൻ കാമുകിയെ ഓർത്ത് പാനിപൂരി കഴിക്കാം’ എക്സ് ഗേൾ ഫ്രണ്ടിന്റെ പേരിൽ വൈറൽ ആയി നഗരത്തിലെ കട 

ബെംഗളൂരു: സ്വന്തമായി ഒരു കട തുടങ്ങുമ്പോൾ അതിന് വ്യത്യസ്തമായ ഒരു പേരു ഇടാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്.

അത് ചിലപ്പോൾ മക്കളുടെയോ മാതാപിതാക്കളുടെയൊ ഒക്കെ പേരുകൾ ആയിരിക്കാം.

എന്നാല്‍ മുൻ കാമുകിയോ കാമുകനെയോ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കടയ്ക്ക് ഒരു പേരിടാന്‍ ആരെങ്കിലും തയ്യാറാകുമോ?

എന്നാല്‍ അത്തരത്തില്‍ പേരുള്ള ഒരു കട ബെംഗളൂരുവിൽ ഉണ്ട്.

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ കടയുടെ പേരടങ്ങിയ ഫോട്ടോ പ്രചരിക്കുന്നത്.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

എക്സ് ഗേള്‍ഫ്രണ്ട് ബംഗാരപേട്ട് ചാറ്റ് സെന്റർ എന്നാണ് കടയുടെ പേര്.

പാനിപൂരി കൂടുതലായി ലഭിക്കുന്ന കടയാണിത്.

നിങ്ങളുടെ ബ്രേക്കപ്പിനെപ്പറ്റി സംസാരിക്കണോ? ഒട്ടും പേടിക്കേണ്ട, എന്ന തലക്കെട്ടിലാണ് കടയുടെ ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

നിങ്ങളുടെ ഗേള്‍ഫ്രണ്ടുമായി പോകാന്‍ പറ്റാത്ത സ്ഥലമാണിത്, എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

കടയിലിരിക്കുന്ന മനുഷ്യന്‍ വളരെ അസ്വസ്ഥനാണ്.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

അദ്ദേഹം തന്റെ മുൻ കാമുകിയെപ്പറ്റി ആലോചിച്ചിരിക്കുകയാകും തുടങ്ങി നിരവധി കമന്റുകൾ ആണ് പോസ്റ്റിന് താഴെ നിമിഷ നേരങ്ങൾ കൊണ്ട് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts