പഠനം നിർത്തിയതിന് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും മരിച്ചു 

ബെംഗളൂരു: കിണറ്റിൽ ചാടിയ 19-കാരിയും രക്ഷിക്കാൻചാടിയ സഹോദരനും ദാരുണാന്ത്യം.

കലബുറഗി ജില്ലയിലെ ചിഞ്ചോളി പട്ടപള്ളിയിലാണ് സംഭവം.

നന്ദിനി, സഹോദരൻ സന്ദീപ് (23) എന്നിവരാണ് മരിച്ചത്.

കോളേജ് പഠനം അവസാനിപ്പിച്ചതിന് വഴക്കുപറഞ്ഞതിൽ മനംനൊന്ത് ആണ് പെൺകുട്ടി കിണറ്റിൽ ചാടിയത്.

തിങ്കളാഴ്ച രാത്രിയാണ് ഇരുവരും കിണറ്റിൽ ചാടിയതെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

പ്ലസ്ടുവിന് ശേഷം കോളേജിൽ ചേർന്ന നന്ദിനി ഈയിടെയാണ് പഠനം അവസാനിപ്പിച്ചത്.

പഠനം അവസാനിപ്പിച്ചതിനെ എതിർത്തിരുന്ന സന്ദീപ് ഇക്കാര്യമുന്നയിച്ച് നന്ദിനിയെ നിരന്തരം വഴക്കുപറഞ്ഞിരുന്നു.

തിങ്കളാഴ്ചയും ഇരുവരും തമ്മിൽ പഠനം നിർത്തിയതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി.

ഇതിനിടെ പുറത്തേക്കോടിയ നന്ദിനി അരക്കിലോമീറ്റർ അകലെയുള്ള കിണറ്റിൽ ചാടുകയായിരുന്നു.

ഇതോടെ നന്ദിനിക്കുപിന്നാലെയെത്തിയ സന്ദീപും കിണറ്റിലേക്കെടുത്തു ചാടി.

ഏറെനേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാത്തതിനാൽ രക്ഷിതാക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രദേശവാസികൾ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടത്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

തുടർന്ന് അഗ്നിരക്ഷാസേനയേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.

ഏറെനേരത്തേ പ്രയത്നത്തിനൊടുവിലാണ് ആഴമേറിയ കിണറ്റിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts