ഒരു വയസുള്ള കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പാമ്പാടി: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ.

പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ വച്ചായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം കുടുംബപ്രശ്നത്തെ തുടർന്ന് ഇയാള്‍ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

ഈ സമയം ഉറങ്ങുകയായിരുന്ന ഒരു വയസുള്ള ഇളയ കുട്ടി ഇവരുടെ ശബ്ദം കേട്ട് ഉറക്കമുണർന്ന് കരഞ്ഞു.

തുടർന്നാണ് ഇയാള്‍ കുട്ടിയെ എടുത്തുപൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്.

എന്നാല്‍ ഇത് കുട്ടിയുടെ മാതാവ് തടഞ്ഞതിനാല്‍ അപകടം സംഭവിച്ചില്ല.

പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts