സ്ത്രീകളുടെ ബാത്‌റൂമിൽ മൊബൈൽ ക്യാമറ; അധ്യാപകൻ അറസ്റ്റിൽ

മുംബൈ: ശുചിമുറിയില്‍ സ്ത്രീകളുടെ വീഡിയോ ഷൂട്ട് ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍.

മഹാരാഷ്ട്ര നാഗ്പുരിലെ കാസര്‍പുര നിവാസി മങ്കേഷ് വിനായക്റാവു ഖപ്രെ (37) ആണ് പ്രതി.

അംബസാരിയിലെ നാഗ്പൂര്‍ സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ‘അഡ്വാന്‍റേജ് വിദര്‍ഭ’ എന്ന വ്യാവസായിക എക്സ്പോയ്ക്കിടയിലാണ് സംഭവം നടന്നത്.

സ്വകാര്യ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ ഖാപ്രെ ഫെസ്റ്റിവല്‍ ഗേറ്റ് രൂപകല്‍പന ചെയ്യാനായി ഇവിടെ എത്തിയിരുന്നു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ ശുചിമുറി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യം ജനലിലൂടെ ഇയാള്‍ മൊബൈല്‍ ഫോണ്‍വഴി പകര്‍ത്തുകയായിരുന്നു.

ശുചിമുറിയില്‍ കാമറയെന്ന് സംശയം തോന്നിയ ഒരു യുവതി സംഭവം സംഘാടകരെ അറിയിക്കുകയും തുടര്‍ന്ന് സിസിടിവിയടക്കം പരിശോധിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ ഒരു ഡസനോളം സ്ത്രീകളുടെ വീഡിയോകള്‍ പോലീസ് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts