മായങ്ക് അഗർവാൾ ആശുപത്രി വിട്ടു

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവും കര്‍ണാടകയുടെ രഞ്‌ജി ടീം നായകനുമായ മായങ്ക്‌ അഗര്‍വാള്‍ ആശുപത്രി വിട്ടു.

അഗര്‍ത്തലയില്‍നിന്ന്‌ ഡല്‍ഹി വഴി സൂറത്തിലേക്കു പോകുന്ന ഇന്‍ഡിഗോ ഫ്‌ളൈറ്റ്‌ വിമാനത്തില്‍ വച്ച്‌ വെള്ളമെന്ന്‌ കരുതി ഒരു പൗച്ചിലെ ദ്രാവകം കുടിച്ചാണ്‌ അഗര്‍വാള്‍ ആശുപത്രിയിലായത്‌.

തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന താരം ഇന്നലെ ആശുപത്രി വിടുകയും ബംഗളുരുവിലേക്കു യാത്ര തിരിക്കുകയും ചെയ്‌തു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

തനിക്കു സുഖമാണെന്ന്‌ കാണിച്ച്‌ അഗര്‍വാള്‍ ഐ.സി.യുവില്‍ കിടക്കുന്ന ചിത്രം എക്‌സില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു.

താരത്തിന്റെ മാനേജര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

അന്വേഷണം തുടരുന്നതായി ത്രിപുര പോലീസ്‌ വ്യക്‌തമാക്കി.

രഞ്‌ജി ട്രോഫി മത്സരത്തിനു ശേഷം ചൊവ്വാഴ്‌ച ഇന്‍ഡിഗോ വിമാനത്തില്‍ വച്ചായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts