‘മുൻ കാമുകിയെ ഓർത്ത് പാനിപൂരി കഴിക്കാം’ എക്സ് ഗേൾ ഫ്രണ്ടിന്റെ പേരിൽ വൈറൽ ആയി നഗരത്തിലെ കട 

ബെംഗളൂരു: സ്വന്തമായി ഒരു കട തുടങ്ങുമ്പോൾ അതിന് വ്യത്യസ്തമായ ഒരു പേരു ഇടാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്. അത് ചിലപ്പോൾ മക്കളുടെയോ മാതാപിതാക്കളുടെയൊ ഒക്കെ പേരുകൾ ആയിരിക്കാം. എന്നാല്‍ മുൻ കാമുകിയോ കാമുകനെയോ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കടയ്ക്ക് ഒരു പേരിടാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നാല്‍ അത്തരത്തില്‍ പേരുള്ള ഒരു കട ബെംഗളൂരുവിൽ ഉണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ കടയുടെ പേരടങ്ങിയ ഫോട്ടോ പ്രചരിക്കുന്നത്. എക്സ് ഗേള്‍ഫ്രണ്ട് ബംഗാരപേട്ട് ചാറ്റ് സെന്റർ എന്നാണ് കടയുടെ പേര്. പാനിപൂരി കൂടുതലായി ലഭിക്കുന്ന കടയാണിത്. നിങ്ങളുടെ ബ്രേക്കപ്പിനെപ്പറ്റി സംസാരിക്കണോ?…

Read More