പവർ ബാങ്ക് നന്നാക്കാനായി മൊബൈൽ ഷോപ്പിൽ എത്തിയ സംഘം കട ഉടമയെ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: പവർ ബാങ്ക് നന്നാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മൊബൈൽ കടയുടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു സെൻട്രൽ മാർക്കറ്റിന് സമീപമുള്ള ദുബായ് മാർക്കറ്റിലാണ് സംഭവം.

രാത്രി 7.50 ഓടെ, സംശയാസ്പദമായ ഒരു പവർ ബാങ്കുമായി പ്രതികൾ മൊബൈൽ ഷോപ്പിൽ പ്രവേശിച്ചു.

പോർട്ടബിൾ ചാർജിംഗ് ഉപകരണം ശരിയാക്കാൻ കഴിയുമോ എന്ന്  കടയുടമയോട് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

മൊബൈൽ ഫോണുകൾ മാത്രമാണ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതെന്നും അനുബന്ധ ഉപകരണങ്ങളല്ലെന്നും  ഉടമ  പറഞ്ഞു.

ഇരുവരും അൽപനേരം സംസാരിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു. തുടർന്ന് പ്രതി കടയുടമയെ മർദിക്കുകയായിരുന്നു.

അൽപ്പസമയത്തിനുശേഷം അഞ്ചംഗ സംഘവുമായി തിരിച്ചെത്തിയ പ്രതി വീണ്ടും കടയുടമയെ മർദ്ദിച്ചു.

തുടർന്ന് ഇവർ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts