അഞ്ച് വാഗ്ദാനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ നടപ്പാക്കും ; രാഹുൽ ഗാന്ധി

ബെംഗളൂരു: ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മണിക്കൂറുകൾക്കുള്ളില്‍ നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. അഴിമതിരഹിതമായ സംശുദ്ധ ഭരണം താന്‍ ഉറപ്പ് നല്‍കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. തങ്ങള്‍ ഒരിക്കലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാറില്ല. കര്‍ണാടകയില്‍ വെറുപ്പിനെതിരെ സ്‌നേഹം ജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

Read More

കോൺഗ്രസിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി 

ബെംഗളൂരു : സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കയുടെയും ദളിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം സമ്പന്നരും പോലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും…

Read More

സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ രാഹുലും പ്രിയങ്കയും

ബെംഗളൂരു: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ. ശിവകുമാർ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഹേമന്ത് സോറൻ, സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടും.

Read More

രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ 

ബെംഗളൂരു:കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ. ഗാന്ധിജിയെപ്പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൌമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്. ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച്…

Read More

നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കർണാടകയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. നൽകിയ വാഗ്ധാനങ്ങൾ കോൺഗ്രസ്‌ പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിലവിൽ 136 മണ്ഡലങ്ങളിൽ ആണ് കോൺഗ്രസ്‌ ജയിച്ച് മുന്നേറി കൊണ്ടിരിക്കുന്നത്. പണത്തിന്റെ അഹങ്കാരവും പാവപ്പെട്ടവന്റെ ശക്തിയും തമ്മിൽ ആയിരുന്നു മത്സരം, പാവപ്പെട്ടവന്റെ ശക്തി ജയിച്ചു വെന്നും രാഹുൽ ഗാന്ധി പറഞ്ഞു .കൂടുതൽ സംസ്ഥാനങ്ങളിൽ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read More

ആഹ്ലാദ നിമിഷം, രാഹുൽ ഗാന്ധിയുടെ വീഡിയോയുമായി കോൺഗ്രസ്‌

ബെംഗളൂരു:വോട്ടെണൽ പുരോഗമിക്കുന്നു, വ്യക്തമായ ഭൂരിപക്ഷവുമായി മുന്നേറുന്നതിൽ ആഹ്ലാദം പങ്കുവെച്ച് രാഹുൽ ഗാന്ധിയുടെ വിഡിയോയുമായി കോൺഗ്രസ്‌ . ”ഞാൻ അജയനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് ആർക്കും എന്നെ തടയാനാവില്ല”-എന്ന അടിക്കുറിപ്പോടെയാണ്  രാഹുലിൻറെ വീഡിയോ പങ്കുവെച്ചത്. വോട്ടെണ്ണൽ തുടങ്ങും മുമ്പേ ഡൽഹിയിലെ ഓഫീസിൽ പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു . ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പങ്കുവെച്ചാണ് പ്രവർത്തകരുടെ ആഘോഷം.

Read More

വോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി 

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ വൈകുന്നേരം പോളിംഗ് അവസാനിച്ചപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞു. ബബ്ബർ ഷേർ പ്രവർത്തകർക്കും കോൺഗ്രസ്‌ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു, നല്ലതും മാന്യവും ഉറച്ചതുമായ ജനപക്ഷ പ്രചാരണത്തിന് ഞാൻ ആഗ്രഹിക്കുന്നു. പുരോഗമനപരമായ ഭാവിക്കായി ചെയ്യാൻ വൻ തോതിൽ എത്തിയതിന് കർണാടകയിലെ ജനങ്ങൾക്ക് നന്ദി,” അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.

Read More

അനധികൃത സന്ദർശനം, രാഹുൽ ഗാന്ധിയ്ക്ക് യൂണിവേഴ്സിറ്റി നോട്ടീസ് 

ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി സർവകലാശാല നോട്ടീസ് നൽകും. ഭാവിയിൽ കാമ്പസിലേക്ക് അനധികൃത സന്ദർശനങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വെള്ളിയാഴ്ച സർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർത്ഥികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിയു അഡ്മിനിസ്ട്രേഷന്റെ നടപടി. അനധികൃത സന്ദർശനം വിദ്യാർത്ഥികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന മീറ്റിംഗുകൾക്ക് ഉചിതമായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും നേതാവിനെ അറിയിക്കുന്നതിനാണ് നോട്ടീസ്.ഇതുസംബന്ധിച്ച് നാളെ രാഹുലിന് നോട്ടീസ് നൽകുമെന്ന് സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. അതേസമയം, ഭരണകൂടത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് രാഹുൽ ഗാന്ധിക്കെതിരെ സർവകലാശാല നടപടിയെടുക്കാൻ തീരുമാനിച്ചതെന്ന് വിദ്യാർത്ഥി സംഘടനയായ വിദ്യാർത്ഥി സംഘടനയായ…

Read More

വൈറലായി രാഹുൽ ഗാന്ധിയുടെ ബസ് യാത്ര 

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ നേതാവ് രാഹുൽ ഗാന്ധി ബസിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറൽ. കണ്ണിങ്ഹാം റോഡിലെ ‘കഫേ കോഫി ഡേ’ ഷോപ്പിൽ നിന്ന് കാപ്പി കുടിച്ചതിന് പിന്നാലെ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളോടും സ്‌ത്രീകളോടും സംസാരിച്ചതിന് ശേഷം ബിഎംടിസി ബസിൽ കയറുകയായിരുന്നു. ബസിൽ യാത്രക്കാരോട് അദ്ദേഹം സംസാരിച്ചു. ബസ് യാത്രക്കാരായ സ്‌ത്രീകളുടെയും വിദ്യാർഥികളുടെയും പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ബിഎംടിസി, കെഎസ്ആർടിസി ബസുകളിൽ സൗജന്യ ബസ് യാത്ര തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങളെ…

Read More

സോണിയയും രാഹുലും ഇന്ന് ഒരേ വേദിയിൽ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് ഹുബ്ബള്ളിയിൽ. വൈകുന്നേരം 5.30 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ആണ് ഇരുവരും പങ്കെടുക്കുന്നത്. ജഗദീഷ് ഷെട്ടാർ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ഇന്ന് സോണിയ പങ്കെടുക്കുന്ന ഏക പരിപാടിയാണിത്.

Read More
Click Here to Follow Us