വൈറലായി രാഹുൽ ഗാന്ധിയുടെ ബസ് യാത്ര 

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ നേതാവ് രാഹുൽ ഗാന്ധി ബസിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറൽ. കണ്ണിങ്ഹാം റോഡിലെ ‘കഫേ കോഫി ഡേ’ ഷോപ്പിൽ നിന്ന് കാപ്പി കുടിച്ചതിന് പിന്നാലെ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളോടും സ്‌ത്രീകളോടും സംസാരിച്ചതിന് ശേഷം ബിഎംടിസി ബസിൽ കയറുകയായിരുന്നു. ബസിൽ യാത്രക്കാരോട് അദ്ദേഹം സംസാരിച്ചു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ബസ് യാത്രക്കാരായ സ്‌ത്രീകളുടെയും വിദ്യാർഥികളുടെയും പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ബിഎംടിസി, കെഎസ്ആർടിസി ബസുകളിൽ സൗജന്യ ബസ് യാത്ര തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങളെ കുറിച്ച് സ്‌ത്രീകളും കുട്ടികളും രാഹുൽ ഗാന്ധിയോട് സംസാരിച്ചതിന് ശേഷം ലിംഗരാജപുരത്ത് രാഹുൽ ഗാന്ധി ഇറങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts