കോൺഗ്രസിന് എസ്ഡിപിഐ, പിഎഫ്ഐ ബന്ധം, ആരോപണവുമായി അണ്ണാമലൈ

ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് ആരോപിച്ച്‌ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും സഹായത്തോടെയാണെന്നും അണ്ണാമലൈ അരോപിച്ചു. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അണ്ണാമലൈ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

ഭീകരവാദികള്‍ക്ക് സാമ്പത്തീക സഹായം നല്‍കുന്ന വ്യക്തികളെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാജ്യ താത്പര്യത്തെ കുറിച്ച്‌ ഒരു വശത്ത് പ്രസംഗിക്കുകയും മറുവശത്ത് ഭീകരവാദത്തെ തലോടുകയുമാണ് കോണ്‍ഗ്രസ്. ഇനിയെങ്കിലും കോണ്‍ഗ്രസ് ഇത് നിര്‍ത്തണമെന്നും അണ്ണാമലൈ ട്വീറ്റിലൂടെ അവശ്യപ്പെടുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയും പിഎഫ്‌ഐ ബന്ധത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ രംഗത്ത് വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts