മദ്യപിച്ച് സ്‌കൂൾ ബസുകൾ ഓടിച്ച 58 ഡ്രൈവർമാർക്ക് എതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) തിങ്കളാഴ്ച 58 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു.

വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരത്തിൽ പോലീസ് പ്രത്യേകപരിശോധന നടത്തിയത്.

തിങ്കളാഴ്ച രാവിലെ മൂന്നുമണിക്കൂർ നടത്തിയ പലയിടങ്ങളിലായി 4500-ൽപ്പരം സ്കൂൾബസുകൾ പരിശോധിച്ചു. ഇതിൽ 58 ബസുകളുടെ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഇവരുടെ ലൈസൻസ് പിടിച്ചെടുത്ത പോലീസ് ഇവ ബന്ധപ്പെട്ട ആർടി ഓഫീസിന് കൈമാറും. ആർടിഒ ലൈസൻസ് താത്കാലികമായി റദ്ദാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts