ബെംഗളൂരു: മൈസൂരുവിലും പരിസരപ്രദേശങ്ങളിലും തക്കാളി വിലയിലെ കുത്തനെയുള്ള ഇടിവ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച മൈസൂരുവിലെ റോഡരികിലും എപിഎംസി യാർഡിലും വിറ്റുപോകാത്തതിനാൽ തക്കാളികൾ കർഷകരും വ്യാപാരികളും കൂട്ടത്തോടെ വലിച്ചെറിഞ്ഞിരിക്കുകയാണ്. കിലോയ്ക്ക് 12 മുതൽ 15 വരെയായി മൊത്തവിലയ്ക്ക് വാങ്ങിയാൽ വ്യാപാരികൾക്ക് അത് കിലോയ്ക്ക് എഴു മുതൽ എട്ട് രൂപയ്ക്ക് വരെ വരെ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയാണ്. കർഷകരിൽ പലരും ഉത്‌പന്നങ്ങൾ ഉപേക്ഷിച്ച് നഷ്ടം സഹിച്ച് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഒരു വശത്ത് കാലാവസ്ഥയുടെ വ്യതിയാനങ്ങളും മറുവശത്ത് വിപണി വിലയിലെ ഏറ്റക്കുറച്ചിലുകളും കർഷകർക്ക് തിരിച്ചടിയായി. തക്കാളിപോലുള്ള പെട്ടെന്ന്…
Read MoreDay: 19 June 2025
അവിവാഹിതയാണെന്ന് കരുതി രണ്ട് കുട്ടികളുടെ അമ്മയെ വിവാഹം കഴിച്ച് യുവാവ് ; നാല് ലക്ഷം തട്ടിയെടുത്ത് വധുവിന്റെ കുടുംബം
ബെംഗളൂരു : രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ അവിവാഹിതയാണെന്ന് വിശ്വസിപ്പിച്ച് ഒരു യുവാവുമായി വിവാഹം കഴിപ്പിച്ച് നാല് ലക്ഷം രൂപ വഞ്ചിച്ച യുവതി. കൊപ്പൽ ജില്ലയിലെ ഗംഗാവതിയിലെ ദുർഗാ പ്രസാദ് (34) ആണ് വഞ്ചിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം ബ്രോക്കർമാർ തന്നെ വഞ്ചിച്ചതായി മനസ്സിലാക്കിയ യുവാവ് (വ്യാജ വധു) നീതിക്കായി പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ദുർഗ്ഗാ പ്രസാദിന്റെ മാതാപിതാക്കൾ കൊപ്പലിലുള്ള ശ്രീദേവി എന്ന വിവാഹ ബ്രോക്കറെ ബന്ധപ്പെട്ടിരുന്നു. അവർ വഴി ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള തയാരു എന്ന…
Read Moreതലപ്പാവ് അണിയിക്കാൻ ശ്രമിച്ച് സംഘാടകർ; ബഹുമാനപൂർവം നിരസിച്ച് വേടൻ
തിരുവനന്തപുരം: അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തില്‍ തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം ബഹുമാനപൂർവ്വം നിരസിച്ച് വേടൻ. അങ്ങനെ ചെയ്യരുതെന്ന് സംഘാടകരോട് പറഞ്ഞ് വേടന്‍ തലപ്പാവ് അണിയിക്കുന്നത് തടയുകയും കയ്യില്‍ വാങ്ങുകയുമായിരുന്നു. സംഘാടകര്‍ പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു. പരിപാടിക്കിടയിൽ പ്രസംഗിക്കവെ അയ്യങ്കാളി അടക്കമുള്ളവർ തുറന്നിട്ട വഴിയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് വേടൻ പറഞ്ഞു. ആ വഴിയിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു. എന്നാലും ധൈര്യപൂർവ്വം നടക്കുമെന്നും വേടൻ പറഞ്ഞു. അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികൾ…
Read Moreഎയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ റദ്ദാക്കി
ചെന്നൈ : ചെന്നൈ-ഡൽഹി റൂട്ടിൽ എയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ റദ്ദാക്കി. ബുധനാഴ്ച വൈകീട്ട് 4.15-ന് ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് തിരിക്കേണ്ട വിമാനവും രാത്രി 8.40-ന് ചെന്നൈയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്. യാത്രികർക്ക് ടിക്കറ്റ് തുക തിരികെനൽകുമെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽനിന്ന് സിങ്കപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ബുധനാഴ്ച രാവിലെ ആറുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ദമാമിൽനിന്ന് വിമാനം വൈകി എത്തിയതാണ് ഇതിന് കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read Moreമുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കാകസാഹേബ് പാട്ടീൽ അന്തരിച്ചു
ബെംഗളൂരു : മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കാകസാഹേബ് പാട്ടീൽ (70)ബെലഗാവിയിൽ അന്തരിച്ചു. പ്രായത്തെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാരാഷ്ട്ര അതിർത്തിയിലുള്ള നിപ്പാനി മണ്ഡലത്തിൽനിന്ന് മൂന്നുതവണ (1999,2004,2008) നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കർണാടകയിലെ മറാഠാ വിഭാഗങ്ങളിൽ നിർണായകസ്വാധീനമുള്ള നേതാവായിരുന്നു. കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു.
Read Moreഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍
തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് രാജ്ഭവന്‍ വിശദീകരിച്ചു. രാജ്ഭവന്‍ പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും രാജ്ഭവന്‍ അറിയിച്ചു. അതിനുശേഷം പരിപാടി ബഹിഷ്‌കരിക്കുന്നു എന്ന് മൈക്കില്‍ പറയുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയല്ല, അതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചു. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് പ്രസ് സെക്രട്ടറി ശ്രീകുമാര്‍ അറിയിച്ചു. മന്ത്രി ഇറങ്ങി പോയിട്ടില്ലെന്നും അദ്ദേഹം…
Read More22കാരിയെ കഴുത്തറുത്ത് കൊന്ന് ബെംഗളൂരു സ്വദേശിയായ ആൺസുഹൃത്ത് പോലീസ് പിടിയിൽ
വിവാഹം കഴിക്കാനായി ഗോവയിലെത്തിയ യുവതീയുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. ബെംഗളൂരു സ്വദേശിനിയായ രോഷ്നി മോസസ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് സഞ്ജയ് കെവിന്‍ (22) അറസ്റ്റിലായി. ഗോവയിലെ പ്രതാപ് നഗറിലെ കാട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗത്ത് ഗോവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. വിവാഹം കഴിക്കുന്നതിനായാണ് സഞ്ജയും റോഷ്‌നിയും ബെംഗളൂരുവില്‍നിന്ന് ഗോവയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഇവിടെവെച്ച് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. കൊലപാതകത്തിനുശേഷം മൃതദേഹം കാട്ടിലുപേക്ഷിച്ച സഞ്ജയ് തിരികെ ഗോവയിലേയ്ക്ക്…
Read Moreസ്വര്‍ണവിലയില്‍ കുതിപ്പ്
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വർധന. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,120 രൂപയായി. ഒരു ഗ്രാമിന് 15 രൂപ വർധിച്ച് 9,265 രൂപയായി. ഇന്നലെ പവന് 400 രൂപ വര്‍ധിച്ചിരുന്നു. ജൂണ്‍ 13ന് മാത്രം പവന് 1,560 രൂപ വര്‍ധിച്ചിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ…
Read Moreസുഖയാത്ര; കേരളത്തിലേക്കുള്ള ഈ തീവണ്ടികളിൽ കോച്ചുകൾ കൂട്ടുന്നു
ചെന്നൈ : ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്‌പ്രസി(12695/12696)ൽ ജൂൺ 27 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ എസി കോച്ച് കൂടി ചേർക്കാൻ തീരുമാനിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്‌പ്രസി(22639/22640)ൽ ജൂൺ 25 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ കോച്ച് കൂടി ചേർക്കും
Read Moreഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം
ബെംഗളൂരു : കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം. സാധാരണ ജോലിസമയം പത്ത് മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ സാധാരണ ജോലിസമയം ഒൻപത് മണിക്കൂറും ഓവർടൈം ഉൾപ്പെടെ പത്ത് മണിക്കൂറുമാണ്. പുതിയ ഭേദഗതി പ്രകാരം നിലവിൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാൻ വഴിയൊരുക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. അത്രയും ജീവനക്കാർ തൊഴിൽരഹിതരാകും. 1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്…
Read More