22കാരിയെ കഴുത്തറുത്ത് കൊന്ന് ബെംഗളൂരു സ്വദേശിയായ ആൺ‌സുഹൃത്ത് പോലീസ് പിടിയിൽ

വിവാഹം കഴിക്കാനായി ഗോവയിലെത്തിയ യുവതീയുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. ബെംഗളൂരു സ്വദേശിനിയായ രോഷ്നി മോസസ് (22) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ആണ്‍സുഹൃത്ത് സഞ്ജയ് കെവിന്‍ (22) അറസ്റ്റിലായി. ഗോവയിലെ പ്രതാപ് നഗറിലെ കാട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗത്ത് ഗോവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

വിവാഹം കഴിക്കുന്നതിനായാണ് സഞ്ജയും റോഷ്‌നിയും ബെംഗളൂരുവില്‍നിന്ന് ഗോവയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍, ഇവിടെവെച്ച് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. കൊലപാതകത്തിനുശേഷം മൃതദേഹം കാട്ടിലുപേക്ഷിച്ച സഞ്ജയ് തിരികെ ഗോവയിലേയ്ക്ക് പോകുകയും ചെയ്തു.

തിങ്കളാഴ്ച്ച രാവിലെയാണ് കഴുത്തറത്ത നിലയില്‍ റോഷ്‌നിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനുള്ളില്‍ ബെംഗളൂരുവില്‍വെച്ച് സഞ്ജയെ അറസ്റ്റ് ചെയ്തു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ഇവര്‍തമ്മില്‍ വഴക്കിനിടയാക്കിയ കാരണമെന്തെന്ന് വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts