ഈസ്റ്റർ–വിഷു അവധിക്കുള്ള സ്വകാര്യ ബസ് ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു;കേരള ആര്‍ ടി സി ബുക്കിംഗ് രണ്ടാഴ്ചക്കു ഉള്ളില്‍ തുടങ്ങും

ബെംഗളൂരു : ഈസ്റ്റർ – വിഷു അവധിക്കാലത്ത് ബെംഗളൂരുവിൽനിന്നുള്ള ദീർഘദൂര സ്വകാര്യ ബസുകളിൽ ടിക്കറ്റ് വിൽപന തുടങ്ങി. എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 1200 മുതൽ 3000 രൂപ വരെയാണു നിരക്ക്. മാർച്ച് അവസാന ആഴ്ചയിലും ഏപ്രിൽ രണ്ടാമത്തെ ആഴ്ചയിലും പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റുകളാണ് ചില സ്വകാര്യ ഏജൻസികൾ രണ്ടു മാസം മുൻപേ വിൽപന തുടങ്ങിയത്. സാധാരണ സ്വകാര്യ ബസുകളിൽ യാത്രയുടെ 30 ദിവസം മുൻപാണു റിസർവേഷൻ തുടങ്ങുക. എന്നാൽ, ഈസ്റ്ററിനും വിഷുവിനും ബെംഗളൂരുവിൽനിന്നുള്ള കേരള – കർണാടക ആർടിസി ബസുകളിലെ റിസർവേഷൻ തുടങ്ങാൻ ഒരു മാസത്തോളം ബാക്കിയുള്ളതിനാൽ അതിനു മുൻപു പരമാവധി ടിക്കറ്റുകൾ വിറ്റഴിക്കുകയാണു ലക്ഷ്യം.

മധ്യവേനലവധിക്കു ബെംഗളൂരുവിൽനിന്നു മലയാളികൾ കുടുംബത്തോടെ നാട്ടിലേക്കു പുറപ്പെടുന്ന സമയംകൂടി ആയതിനാൽ മാർച്ച് അവസാനം വലിയ തിരക്കാണു പ്രതീക്ഷിക്കുന്നത്. ഈസ്റ്ററും വിഷുവും അടുക്കുമ്പോൾ ടിക്കറ്റ് ചാർജ് 4000 രൂപവരെ എത്താമെന്നതിനാൽ ഒട്ടേറെപ്പേർ സ്വകാര്യ ബസുകളിൽ ഇപ്പോഴേ സീറ്റ് ഉറപ്പാക്കുന്നുണ്ട്. ഈസ്റ്റർ – വിഷു അവധിക്കു ബെംഗളൂരുവിൽനിന്നുള്ള രാത്രി ട്രെയിനുകളിലെ ടിക്കറ്റുകൾ ഇപ്പോഴേ വെയ്റ്റ് ലിസ്റ്റിൽ ആയതും സ്വകാര്യ ഏജൻസികൾക്കു ചാകരയാകുന്നു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ഈസ്റ്ററിനും വിഷുവിനും സ്വകാര്യ ബസുകൾ ഭീമമായ നിരക്ക് ഈടാക്കുമ്പോൾ ഇതിലും കുറഞ്ഞ ചെവിൽ ഇപ്പോൾ വിമാന ടിക്കറ്റുകൾ ലഭ്യം. മാർച്ച് അവസാനവാരം ബെംഗളൂരുവിൽനിന്നു കൊച്ചിയിലേക്ക് 1400 രൂപയ്ക്കു മുതൽ വിമാന ടിക്കറ്റുകൾ ലഭ്യമാണ്. തിരുവനന്തപുരത്തേക്ക് 1665 രൂപയും കോഴിക്കോട്ടേക്ക് 1760 രൂപയുമാണു കുറഞ്ഞ നിരക്ക് വിഷുവിനും ബെംഗളൂരുവിൽനിന്നു താഴ്ന്ന നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചിയിലേക്ക് 1400 രൂപയാണു കുറഞ്ഞ നിരക്ക്. നാട്ടിലേക്ക് ഏറ്റവുമധികം തിരക്കുള്ള ഏപ്രിൽ 13ന് 1750 രൂപയും.തിരുവനന്തപുരത്തേക്ക് 1870 രൂപയ്ക്കും കോഴിക്കോട്ടേക്ക് 1900 രൂപയ്ക്കും വിഷു ടിക്കറ്റുകൾ ലഭിക്കും.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

കേരള ആർടിസിയുടെ ഈസ്റ്റർ റിസർവേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങും. തിരക്കനുസരിച്ചു സ്പെഷൽ സർവീസുകളും നേരത്തേ പ്രഖ്യാപിക്കും. ഇത്തവണ ക്രിസ്മസ് – പുതുവൽസര അവധിക്ക്, സ്വകാര്യ ബസുകളെക്കാൾ ഏറെ കുറഞ്ഞ നിരക്കിൽ നൂറോളം സ്പെഷൽ സർവീസുകളാണ് ഉണ്ടായിരുന്നത്..

∙ ഈസ്റ്റർ

തിരുവനന്തപുരം: 2000-2500 രൂപ കോട്ടയം: 1200-2100 എറണാകുളം: 1200–3000 കോഴിക്കോട്: 850-2000

∙ വിഷു

കോട്ടയം: 1500 എറണാകുളം: 1200-1750

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts