ആദിവാസി വീട്ടമ്മയെ കടുവ ആക്രമിച്ചു കൊന്നു

ബെംഗളൂരു: ഗൂഡല്ലൂർ തെപ്പേക്കാട്ട് ആദിവാസിവീട്ടമ്മയെ കടുവ കൊന്നു. പകൽ സമയം ജോലിക്കുപോയ ആനൈപ്പാടി കോളനിയിലെ കേത്തന്റെ ഭാര്യ മാതി (മാരി-63) യെയാണ് കൊന്നത്. ഗൂഡല്ലൂർ മസിനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലെ തെപ്പേക്കാട്ട് ആനവളർത്തുകേന്ദ്രത്തിനടുത്തുള്ള പ്രദേശത്താണ് സംഭവം.

ചൊവ്വാഴ്ച രാവിലെ തെപ്പേക്കാട്ടിന് സമീപത്തെ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പതിവുപോലെ കൂലിപ്പണിക്ക്‌ പോയതായിരുന്നു മാതിയെ രാത്രി കഴിഞ്ഞും തിരിച്ചുവരാത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

കടുവ മാതിയെ ഏറെദൂരം വലിച്ചിഴച്ചു കൊണ്ടുപോയശേഷം ഭക്ഷിച്ച് ശേഷം അവിടെ ഉപേക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ സമീപവാസിയായ യുവാവാണ് കണ്ടത്. ഇയാൾ വിവരമറിയിച്ചതനുസരിച്ചെത്തിയ ബന്ധുക്കളാണ് മാതിയാണെന്ന് സ്ഥിരീകരിച്ചത്. ഊട്ടി മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കടുവയാണ് ആക്രമിച്ചതെന്ന് മനസ്സിലായത്.

സംഭവത്തെക്കുറിച്ച് കൂടുതലന്വേഷണം നടത്തുന്നതായും കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങിയതായും വനംവകുപ്പധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: ലക്ഷ്മി, സരസ്വതി, സുന്ദരൻ, ചന്ദ്രൻ, പരേതയായ പടിച്ചി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts