ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ

ചെന്നൈ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ.

കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി.

മക്കൾ നീതി മയ്യം യോഗത്തിലാണ് കമൽ ഹാസൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം വന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണോ എന്നതും ചർച്ച ചെയ്തു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്.

കോയമ്പത്തൂർ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം അന്ന് ഗണ്യമായ വോട്ടുകൾ നേടിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts