തക്കാളി വിലയിൽ കുത്തനെ ഇടിവ്; പ്രതിസന്ധിയിലായ കർഷകർ തക്കാളി റോഡിൽ ഉപേക്ഷിച്ചു

ബെംഗളൂരു: മൈസൂരുവിലും പരിസരപ്രദേശങ്ങളിലും തക്കാളി വിലയിലെ കുത്തനെയുള്ള ഇടിവ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

ബുധനാഴ്ച മൈസൂരുവിലെ റോഡരികിലും എപിഎംസി യാർഡിലും വിറ്റുപോകാത്തതിനാൽ തക്കാളികൾ കർഷകരും വ്യാപാരികളും കൂട്ടത്തോടെ വലിച്ചെറിഞ്ഞിരിക്കുകയാണ്.

കിലോയ്ക്ക് 12 മുതൽ 15 വരെയായി മൊത്തവിലയ്ക്ക് വാങ്ങിയാൽ വ്യാപാരികൾക്ക് അത് കിലോയ്ക്ക് എഴു മുതൽ എട്ട് രൂപയ്ക്ക് വരെ വരെ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയാണ്.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

കർഷകരിൽ പലരും ഉത്‌പന്നങ്ങൾ ഉപേക്ഷിച്ച് നഷ്ടം സഹിച്ച് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി.

ഒരു വശത്ത് കാലാവസ്ഥയുടെ വ്യതിയാനങ്ങളും മറുവശത്ത് വിപണി വിലയിലെ ഏറ്റക്കുറച്ചിലുകളും കർഷകർക്ക് തിരിച്ചടിയായി.

തക്കാളിപോലുള്ള പെട്ടെന്ന് കേടാകുന്ന ഉത്‌പന്നങ്ങൾക്ക് കോൾഡ് സ്റ്റോറേജ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സ്ഥിതി കൂടുതൽ വഷളാക്കിയതായി വ്യാപാരികൾ പറയുന്നു.

മൈസൂരു മേഖലയിൽ നിന്നുള്ള തക്കാളി സാധാരണയായി മഹാരാഷ്ട്രയിലെ നാസിക് ഉൾപ്പെടെയുള്ള വിദൂര വിപണികളിലേക്കും കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമാണ് കൊണ്ടുപോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
[masterslider id="10"]

Related posts