മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള അദ്ദേഹത്തിന്റെ വാടക വീട്ടിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്. സി.എം.ആർ.എൽ – എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നീക്കം.

പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. . ഈ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ രാഷ്ട്രീയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ് ഈ റെയ്ഡ്. വരും മണിക്കൂറുകളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നാണ് വിവരങ്ങൾ. റെയ്ഡിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts