ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

ബെംഗളൂരു:  മൃഗങ്ങളുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയും വനസമ്പത്തും നേരിട്ട് കണ്ട് ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്നും വീണ്ടും ഞെട്ടിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റം. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള (Bandipur Tiger Reserve) പ്രധാന വനപാതയിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരികൾ കാറിനുള്ളിൽ നിന്നും ബിയർ ക്യാനുകളും ടിഷ്യൂ പേപ്പറുകളും റോഡിലേക്ക് വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Ni മാരുതി സുസുക്കി ബലേനോ കാറിലെത്തിയ ഒരു സംഘം ആളുകളാണ് വനത്തിനുള്ളിലെ റോഡിലൂടെ യാത്ര ചെയ്യവേ തങ്ങൾ മദ്യപിച്ച രണ്ട് ബിയർ ക്യാനുകളും ഉപയോഗിച്ച ടിഷ്യൂ…

Read More

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു: വേനൽക്കാല അവധിക്ക് സമാപ്തി കുറിച്ചുകൊണ്ട് കർണാടകയിലുടനീളമുള്ള സ്കൂളുകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും. പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളും അധ്യാപകരും ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് പ്രൈമറി-ഹൈസ്കൂളുകൾക്കുമായി വിദ്യാഭ്യാസ വകുപ്പ് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കും ആധുനിക പഠനരീതികൾക്കും മുൻഗണന നൽകുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. ഇത്തവണ മുതൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഡിജിറ്റൽ ഹാജർ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, തെരഞ്ഞെടുത്ത സ്കൂളുകളിൽ ദ്വിഭാഷാ അധ്യാപന സംവിധാനം നടപ്പിലാക്കാനും വകുപ്പ് നിർദ്ദേശം നൽകി. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ…

Read More

‘ആണി മാഫിയ’ നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

ബെംഗളൂരു, ട്രാഫിക് കുരുക്കും തകർന്ന റോഡുകളും കാരണം വലയുന്ന ബെംഗളൂരു നഗരവാസികൾക്ക് മേൽ പുതിയൊരു ദുരിതം കൂടി പെയ്തിറങ്ങുന്നു. നഗരത്തിൽ ഒരിടവേളയ്ക്ക് ശേഷം കുപ്രസിദ്ധമായ ‘നെയിൽസ് പഞ്ചർ മാഫിയ’ (ആണി മാഫിയ) വീണ്ടും പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ. റോഡുകളിൽ മനഃപൂർവ്വം ആണികളും സ്ക്രൂകളും ബ്ലേഡുകളും വിതറി വാഹനങ്ങൾ പഞ്ചറാക്കി പണം തട്ടുന്ന സംഘമാണ് സിലിക്കൺ സിറ്റിയിലെ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്നത്. Ni അടുത്തിടെ മാഗഡി റോഡിലെ ബ്യാദരഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നൂറുകണക്കിന് ആണികളാണ് റോഡിൽ മനഃപൂർവ്വം വിതറിയ നിലയിൽ കണ്ടെത്തിയത്. ഓഫീസ് സമയങ്ങളിൽ…

Read More

കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

dk

ബെംഗളൂരു,: കർണാടക കോൺഗ്രസിനുള്ളിൽ ഏറെ നാളായി പുകയുന്ന നേതൃമാറ്റ ചർച്ചകൾ ഒടുവിൽ നിർണ്ണായക ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ (മെയ് 28) സംസ്ഥാന ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയതോടെ അദ്ദേഹം പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായി. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ മാരത്തൺ ചർച്ചകൾക്ക് പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തെ ഉറ്റുനോക്കുന്ന ഈ പുതിയ സംഭവവികാസങ്ങൾ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെങ്കിൽ തനിക്ക് പകരം ആ സ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാവും നിലവിലെ മന്ത്രിയുമായ ഡോ. ജി. പരമേശ്വരയുടെ പേര്…

Read More

ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

ബെംഗളൂരു: നഗര ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്തവിധം അപൂർവ്വവും കൗതുകകരവുമായ ഒരു സുരക്ഷാ നടപടിക്ക് സാക്ഷ്യം വഹിച്ച് ബെംഗളൂരു ആർ.ടി. നഗർ. വരാനിരിക്കുന്ന ബക്രീദ് ഉത്സവത്തോടനുബന്ധിച്ച് ആർ.ടി. നഗറിലെ രാധാകൃഷ്ണ തിയേറ്ററിന് മുന്നിൽ പ്രവർത്തിക്കുന്ന ആടുകളുടെ വിപണിക്ക് കാവൽ നിൽക്കാൻ കർശനമായ പോലീസ് സുരക്ഷയാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഒരുക്കിയിരിക്കുന്നത്. മാർക്കറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു പി.എസ്.ഐ (പോലീസ് സബ് ഇൻസ്പെക്ടർ) ഉൾപ്പെടെ പത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും ഒരു കെ.എസ്.ആർ.പി (കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്) സ്ക്വാഡിനെയുമാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ഇവർ…

Read More

ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

ബെംഗളൂരു: ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിതയ്ക്ക് ഇബോള വൈറസ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ബെംഗളൂരു നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം. ഉഗാണ്ടയിലെ കമ്പാല സ്വദേശിനിയായ നാഗിർ ലത്തീഫ (28) എന്ന യുവതിയെയാണ് ഇബോള ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. കഴിഞ്ഞ മെയ് 23-നാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. നഗരത്തിലെ ‘റോയൽ ഏസ് ബോട്ടിക്’ ഹോട്ടലിലെ 303-ാം നമ്പർ മുറിയിൽ താമസിച്ചുവരികയായിരുന്ന യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തിരമായി ഇടപെടുകയായിരുന്നു. തുടർന്ന് പ്രത്യേക ആംബുലൻസ് സംവിധാനം ഉപയോഗിച്ച് ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.…

Read More

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

എജുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ് ശിക്ഷ. കോടതി ഉത്തരവുകൾ ലംഘിച്ചതിന് സിങ്കപ്പുർ കോടതിയാണ് ബൈജുവിന് തടവ് ശിക്ഷ വിധിച്ചത്. സിങ്കപ്പുർ കോടതിയുടെ ഉത്തരവുകൾ രവീന്ദ്രൻ ആവർത്തിച്ച് ലംഘിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിൽ മുതലുള്ള സ്വത്തുമായി ബന്ധപ്പെട്ട നിരവധി കോടതി ഉത്തരവുകളാണ് അദ്ദേഹം ലംഘിച്ചതായാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്. അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും, 90,000 സിങ്കപ്പുർ ഡോളറിന് (ഏകദേശം 70,500 യുഎസ് ഡോളർ) തുല്യമായ നിയമപരമായ ചെലവുകൾ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒരു അനുബന്ധ കമ്പനിയിലെ ഓഹരികൾ കൈവശം…

Read More

പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

ബെംഗളൂരു : സാങ്കേതികവിദ്യയുടെ വളർച്ച ഹോട്ടൽ വ്യവസായത്തിലും പുതിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. മംഗളൂരുവിലെ കെ.എസ്. റാവു റോഡിലുള്ള പക്ഷാല ഹോട്ടലിലാണ് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് റോബോട്ട് വിതരണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ ഇത്തരമൊരു പരീക്ഷണം ആദ്യമായാണ് നടക്കുന്നത്. സേവനം അതിവേഗം, കൃത്യതയോടെ കഴിഞ്ഞ മൂന്ന് മാസമായി വിജയകരമായി പ്രവർത്തിക്കുന്ന ഈ റോബോട്ട് സംവിധാനം ഹോട്ടലിലെ തിരക്കേറിയ സമയങ്ങളിൽ ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഹോട്ടലിലെ 35 ടേബിളുകളിലും സേവനം എത്തിക്കാൻ പാകത്തിലാണ് റോബോട്ടിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. ജീവനക്കാർ ഭക്ഷണം റോബോട്ടിലെ റാക്കുകളിൽ വച്ച ശേഷം ടേബിൾ…

Read More

അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ ജ്യോത്സ്യൻ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വിൽപനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് തീര്‍ക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വില്‍പന നടന്നു. ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വർധിച്ചു. ഇതിന് ശേഷം ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അമ്മയുടെ ദോഷം മാറ്റാന്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്…

Read More

ആണി വിതറി ‘പഞ്ചർ മാഫിയ’; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

ബെംഗളൂരു, മെയ് 25: പൊതുജനങ്ങളെ കൊള്ളയടിക്കുകയും വാഹനമോടിക്കുന്നവരുടെ ജീവൻ കടുത്ത അപകടത്തിലാക്കുകയും ചെയ്യുന്ന കുപ്രസിദ്ധമായ ‘പഞ്ചർ മാഫിയ’ സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ വീണ്ടും സജീവമാകുന്നു. നിയമം നടപ്പിലാക്കേണ്ട ഒരു പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡിൽ പോലും നൂറുകണക്കിന് ആണികൾ വിതറി വാഹനങ്ങൾക്ക് കെണിയൊരുക്കാൻ മാത്രം ഈ മാഫിയാ സംഘത്തിന്റെ ധാർഷ്ട്യം വളർന്നിരിക്കുകയാണ്. നഗരത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ‘@Karnataka Portfolio’ എന്ന എക്സ് (X) അക്കൗണ്ടിലൂടെയാണ് പുറംലോകമറിഞ്ഞത്. ക്രൂരമായ പ്രവർത്തനരീതി ഏറെ ലളിതമെന്ന് തോന്നുമെങ്കിലും അതീവ ക്രൂരമാണ് ഈ മാഫിയാ സംഘത്തിന്റെ…

Read More
Click Here to Follow Us