ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

ബെംഗളൂരു:  മൃഗങ്ങളുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയും വനസമ്പത്തും നേരിട്ട് കണ്ട് ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്നും വീണ്ടും ഞെട്ടിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റം. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള (Bandipur Tiger Reserve) പ്രധാന വനപാതയിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരികൾ കാറിനുള്ളിൽ നിന്നും ബിയർ ക്യാനുകളും ടിഷ്യൂ പേപ്പറുകളും റോഡിലേക്ക് വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Ni

മാരുതി സുസുക്കി ബലേനോ കാറിലെത്തിയ ഒരു സംഘം ആളുകളാണ് വനത്തിനുള്ളിലെ റോഡിലൂടെ യാത്ര ചെയ്യവേ തങ്ങൾ മദ്യപിച്ച രണ്ട് ബിയർ ക്യാനുകളും ഉപയോഗിച്ച ടിഷ്യൂ പേപ്പറുകളും കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞത്. ഇതേ പാതയിലൂടെ പിന്നാലെ വന്ന മറ്റൊരു യാത്രക്കാരൻ ഈ ക്രൂരത ശ്രദ്ധയിൽപ്പെടുകയും, ഉടനടി ദൃശ്യങ്ങൾ പകർത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

തുടർന്ന് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ‘X’ (ട്വിറ്റർ) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. വന്യമൃഗങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയിൽ പ്ലാസ്റ്റിക്കും ലോഹ അവശിഷ്ടങ്ങളും കാട്ടിനുള്ളിൽ തള്ളുന്ന ഇത്തരം വിനോദസഞ്ചാരികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും, പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വനംവകുപ്പ് ഈ വിഷയത്തിൽ കർശനമായ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
[masterslider id="10"]

Related posts