ഗതാഗത കുരുക്ക് ; സൈക്കിൾ യാത്രയിൽ ശ്രദ്ധേയമായി ഔട്ടർ റിങ് റോഡ് 

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ മെട്രോ നിർമാണത്തെ തുടർന്നു ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സൈക്കിൾ യാത്രികരുടെ എണ്ണം കൂടുന്നു. പ്രതിദിനം 500 സൈക്കിളുകളെങ്കിലും ഈ വഴി കടന്നുപോകുന്നതായി ഡിജിറ്റൽ സൈക്കിൽ മീറ്റർ റിപ്പോർട്ട്‌.

ദൊഡ്ഡനകുണ്ഡി മേൽപാലത്തിനു സമീപത്തെ സൈക്കിൾ ട്രാക്കിലാണു ‍ഡിജിറ്റൽ സൈക്കിൾ മീറ്റർ സ്ഥാപിച്ചത്.

നഗര ഗതാഗത ഡയറക്ടറേറ്റുമായി സഹകരിച്ച് സസ്റ്റെയ്നബിൾ അർബൻ മൊബിലിറ്റി അക്കോർഡ് ആണ് സൈക്കിൾ ഡിജിറ്റൽ മീറ്റർ സ്ഥാപിച്ചത്. 12 കിലോമീറ്ററിലാണ് സൈക്കിൾ ട്രാക്ക് നിർമാണം പൂർത്തിയായത്. ബാഗ്‌മനെ ടെക്പാർക്ക്, പ്രസ്റ്റീജ് ടെക്നോസ്റ്റാർ, ദൊഡ്ഡനകുണ്ഡി ബസ് സ്റ്റോപ്പ്, ഗ്രാഫൈറ്റ് ഇന്ത്യ ബസ് സ്റ്റോപ്പ്, ഹൂഡി മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സൈക്കിൾ ട്രാക്ക് നിർമിച്ചത്.

സിൽക്ക് ബോർഡ് ജംക്‌ഷൻ മുതൽ കെആർ പുരം ലൗവറി അഡ്‌വന്റിസ്റ്റ് കോളജ് വരെയാണ് റോഡിന്റെ വലതുവശത്തു സൈക്കിൾ ലെയ്ൻ നിർമാണം പുരോഗമിക്കുന്നത്. പ്ലാസ്റ്റിക് തൂണുകൾ ഉപയോഗിച്ചാണ് സൈക്കിൾ ട്രാക്ക് വേർതിരിച്ചിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന ബസ് ലെയ്ൻ പാത അപകടങ്ങൾ കൂടിയതോടെ നീക്കം ചെയ്തിരുന്നു. ഓഫിസിലേക്കും സൈക്കിളിൽ പോകുന്നവരുടെ എണ്ണം നിലവിൽ വർധിച്ചിട്ടുണ്ട്.

ഐടി കമ്പനികൾ ഏറെയുള്ള ഔട്ടർ റിങ് റോഡിൽ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് സ്ഥിരമായി സൈക്കിളുകളിൽ ഓഫിസിൽ എത്തുന്നവർ നിരവധിയാണ്. ഇന്ധനവില കുതിച്ചുയർന്നതോടെ യുവാക്കൾ ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ ഉപേക്ഷിച്ച് യാത്ര സൈക്കിലേക്ക് മാറിയാതായി റിപ്പോർട്ടുകൾ ചൂണ്ടിക്കട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us