നിരന്തര ശ്രമത്തിനൊടുവിൽ യുവതിയെ കൊലപ്പെടുത്തി; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ടാക്സ് കൺസൾട്ടന്റ്-കം-ഫിനാൻഷ്യർ ബെംഗളൂരു ഫ്ലാറ്റിൽ കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് കൊലപാതക ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ, ഏപ്രിൽ 5 ന് നടന്ന ഭീകരമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളാണ് അന്വേഷകർ പുറത്തുവിട്ടട്ടുള്ളത് .

സിബിഐ ഉദ്യോഗസ്ഥന്റെ മകനെന്ന് പരിചയപ്പെടുത്തി നിരവധി പേരെ കബളിപ്പിച്ച മുഖ്യപ്രതി കിരൺ (35) ആണ് സുനിത രാമപ്രസാദിനെ (53) കൊലപ്പെടുത്തിയത്. പ്രതി തൊഴിൽരഹിതനും പണത്തിന്റെ ദൗർലഭ്യവുമായിരുന്ന വ്യക്തി ആണെന്നും പോലീസ് വ്യക്തമാക്കി.

സുനിതയുടെ അഴുകിയ മൃതദേഹം കച്ചമാരനഹള്ളിയിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്ത പോലീസ് കൊലയാളിക്കായി തിരച്ചിൽ ആരംഭിചിരുന്നു. അതിനെത്തുടർന്ന് അടുത്തിടെ പ്രതിയായ കിരണിനെയും കൂട്ടാളികളായ ഇമ്രാനും വെങ്കിടേഷിനെയും പിടികൂടി.

എട്ട് മാസം മുമ്പ് ടാക്സ് കൺസൾട്ടേഷൻ സ്ഥാപനത്തിലെത്തിയ കിരൺ മല്ലേശ്വരം സ്വദേശി സുനിതയുമായി സൗഹൃദത്തിലായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കസിനോടൊപ്പം താമസിച്ചിരുന്ന സുനിത അവിവാഹിതയായിരുന്നു.

സുനിത സാമ്പത്തികമായി നല്ല നിലയിലാണെന്ന് അറിഞ്ഞ കിരൺ യുവതിയുടെ സാമ്പത്തികമായ ജോലികളിൽ ഉൾപ്പെടെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു.തുടർന്ന് യുവതിയുടെ വിശ്വാസം നേടിയ കിരൺ സുനിതയോട് ഒരു റെസ്റ്റോറന്റ് ബിസിനസിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.

തന്റെ സുഹൃത്തിന്റെ മനസ്സിൽ എന്താണെന്നറിയാതെ സുനിത 16.5 ലക്ഷം രൂപയുമായി കിരൺ വാടകയ്‌ക്ക് എടുത്ത കെട്ടിടം സന്ദർശിച്ചു. ആളൊഴിഞ്ഞ ഫ്‌ളാറ്റിന്റെ താക്കോൽ ഇടപാടുകാർക്ക് കാണിക്കാൻ ഉടമ കിരണിന് നൽകിയിരുന്നതിനാൽ, പ്രതി യുവതിയെ പല കാരണങ്ങൾ പറഞ്ഞ് ഫ്ലാറ്റിൽ എത്തിച്ച് ഇമ്രാന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സുനിതയെ കൊലപ്പെടുത്താൻ താൻ തുടർച്ചയായി ശ്രമിച്ചിരുന്നതായി കിരൺ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. യുവതിയെ കൊല്ലാൻ അയാൾ ആദ്യം ബിടിഎം ലേഔട്ടിൽ ഒരു വീട് വാടകയ്‌ക്കെടുത്തു, പക്ഷേ കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ സ്ഥലം ജനത്തിരക്കാണെന്നും മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ലെന്നും മനസ്സിലായി. സുനിതയെ നന്ദിഹിൽസിലെ ഹോട്ടലിൽ കൊണ്ടുപോയി കൊലപ്പെടുത്താനുള്ള രണ്ടാമത്തെ ശ്രമമാണ് ഇയാൾ നടത്തിയത്. മുറി കിട്ടാത്തതിനാൽ ഈ പ്ലാൻ പാഴായി.

കിരൺ മറ്റൊരു പ്ലാൻ തയ്യാറാക്കി സുനിതയെ നന്ദി ഹിൽസിന് സമീപം കാറപകടത്തിൽ കൊല്ലാൻ തീരുമാനിച്ചു, പക്ഷേ ആ പദ്ധതി പോലും പരാജയപ്പെട്ടു. എന്നാൽ ഒടുവിൽ കച്ചമാരനഹള്ളിയിലെ ഫ്ലാറ്റിൽ വച്ച് അവളെ കൊലപ്പെടുത്തുന്നതിൽ അയാൾ വിജയിച്ചു എന്നും പാതി പോലീസിൽ പറയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us