വമ്പന്‍ പ്രഖ്യാപനവുമായി കേജരിവാള്‍

ദില്ലി: രാജ്യതലസ്ഥാനത്തെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. 100 തൊഴിലാളികള്‍ക്ക് സൗജന്യ പാസ് വിതരണം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലാളികള്‍ക്ക് ഡിടിസി വെബ്സൈറ്റിലോ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സജ്ജീകരിച്ചിട്ടുള്ള 34 രജിസ്‌ട്രേഷന്‍ ബൂത്തുകളിലോ പാസിനായി രജിസ്റ്റര്‍ ചെയ്യാം.

  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലും(ഡിടിസി), ക്ലസ്റ്റര്‍ ബസുകളിലും യാത്ര ചെയ്യുനത്തിനാണ് സൗജന്യ പാസ്. വെല്‍ഡര്‍മാര്‍, മിസ്ട്രികള്‍, തൊഴിലാളികള്‍, കൂലികള്‍, പെയിന്റര്‍മാര്‍, തുടങ്ങി കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഇനി യാത്രക്കൂലി നല്‍കാതെ യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us