ഹൊറമാവിന് സമീപം ഔട്ടർ റിങ് റോഡിൽ അഞ്ച് നില കെട്ടിടത്തിൽ പിടിത്തം 

ബെംഗളൂരു: ഹൊറമാവിന് സമീപം ഔട്ടർ റിങ് റോഡിലെ ഫർണിച്ചർ ഷോറൂമിൽ തീപിടിത്തം. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നാം നിലയിലെ ഫർണിച്ചർ ഷോറൂമും കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ ഒരു കോച്ചിംഗ് സെന്ററും ഒരു സ്വകാര്യ കമ്പനിയും ഉണ്ടായിരുന്നു. രാത്രി 12 മണിക്ക് ഫർണിച്ചർ ഷോറൂമിൽ പെട്ടെന്ന് തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് സുരക്ഷാ ജീവനക്കാരെയും രക്ഷപ്പെടുത്തി. തീപിടിത്തത്തിൽ ഫർണിച്ചർ ഷോറൂം പൂർണമായും കത്തിനശിക്കുകയും കോച്ചിംഗ് സെന്ററിനും സ്വകാര്യ കമ്പനിക്കും ചെറിയ കേടുപാടുകൾ സംഭവിക്കുകയും…

Read More

ഔട്ടർ റിംഗ് റോഡിൽ ട്രക്ക് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ബാനസവാടിയിലെ ഔട്ടർ റിംഗ് റോഡിലൂടെ (ORR) സാഞ്ചെരിക്കുകയായിരുന്ന ബൈക്കിക്കിന് പിന്നിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് 23 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർ മരിച്ചു. എച്ച്എഎൽ രണ്ടാം സ്‌റ്റേജിലെ താമസക്കാരനായ മനീഷ് മഹേഷ് വീരപ്പ ആണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു മനീഷ്. സംഭവം നടക്കുമ്പോൾ മനീഷ് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. രാവിലെ 9.25 ഓടെ ഒആർആറിലെ ഹൊറമാവ് അണ്ടർപാസിന് സമീപം വീരപ്പയെ രാമമൂർത്തിനഗറിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ട്രക്ക്…

Read More

മെട്രോ നിർമ്മാണം, ഗതാഗത കുരുക്ക് രൂക്ഷമായി ഔട്ടർ റിങ് റോഡ് 

ബെംഗളൂരു: മെട്രോ നിർമാണം പുരോഗമിക്കുന്ന ഔട്ടർ റിങ് റോഡിലെ യാത്ര നരകതുല്യമായിട്ട് മാസങ്ങളേറെയായി. മഴയിൽ റോഡ് തകർന്ന് ചെളിക്കുളമായി മാറിയിരിക്കുന്ന സിൽക്ക്ബോർഡ്–കെആർ പുരം ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. കാലവർഷം കനത്തതിനെ തുടർന്ന് ടാറിങ് തകർന്ന് നിരത്തു മുഴുവൻ അപകടക്കുഴികളാണ്. ജീവൻ പണയംവച്ചു വേണം ഈ വഴി യാത്ര ചെയ്യാൻ. ഓഫിസ് സമയങ്ങളിൽ ഇവിടെ വാഹനങ്ങൾ മണിക്കൂറിലധികം കുരുങ്ങി കിടക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഒട്ടേറെ ഐടി ടെക് പാർക്കുകളും ബഹുരാഷ്ട്ര കമ്പനികളും പ്രവർത്തിക്കുന്ന മേഖലയിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കഴിഞ്ഞ മാസങ്ങളിലായി വർധിച്ചിതും ഗതാഗത…

Read More

ഗതാഗത കുരുക്ക് ; സൈക്കിൾ യാത്രയിൽ ശ്രദ്ധേയമായി ഔട്ടർ റിങ് റോഡ് 

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ മെട്രോ നിർമാണത്തെ തുടർന്നു ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സൈക്കിൾ യാത്രികരുടെ എണ്ണം കൂടുന്നു. പ്രതിദിനം 500 സൈക്കിളുകളെങ്കിലും ഈ വഴി കടന്നുപോകുന്നതായി ഡിജിറ്റൽ സൈക്കിൽ മീറ്റർ റിപ്പോർട്ട്‌. ദൊഡ്ഡനകുണ്ഡി മേൽപാലത്തിനു സമീപത്തെ സൈക്കിൾ ട്രാക്കിലാണു ‍ഡിജിറ്റൽ സൈക്കിൾ മീറ്റർ സ്ഥാപിച്ചത്. നഗര ഗതാഗത ഡയറക്ടറേറ്റുമായി സഹകരിച്ച് സസ്റ്റെയ്നബിൾ അർബൻ മൊബിലിറ്റി അക്കോർഡ് ആണ് സൈക്കിൾ ഡിജിറ്റൽ മീറ്റർ സ്ഥാപിച്ചത്. 12 കിലോമീറ്ററിലാണ് സൈക്കിൾ ട്രാക്ക് നിർമാണം പൂർത്തിയായത്. ബാഗ്‌മനെ ടെക്പാർക്ക്, പ്രസ്റ്റീജ് ടെക്നോസ്റ്റാർ, ദൊഡ്ഡനകുണ്ഡി ബസ് സ്റ്റോപ്പ്, ഗ്രാഫൈറ്റ് ഇന്ത്യ…

Read More

കമ്പനികളുടെ ബസുകൾക്കും ഇനി ഔട്ടർ റിങ് റോഡിലെ ബസുകൾക്കുള്ള പ്രത്യേക ലൈനിൽ കൂടെ പോകാം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ ലൗറി ജങ്ഷനും സിൽക്ക് ബോഡിനും ഇടയിലുള്ള റോഡിൽ, ബസുകൾക്ക്വേണ്ടിയുള്ള പ്രത്യേക ലൈനിലൂടെ, ജീവനക്കാരെ എത്തിക്കുന്നതിനായി കമ്പനികൾ ഏർപ്പെടുത്തിയിരിക്കുന്ന ബസുകൾക്കും ഇനി പോകാവുന്നതാണ്. ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ സമർപ്പിച്ച അപേക്ഷ മുൻനിർത്തിയാണ് ഈ തീരുമാനംഎടുത്തിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടിന്റെ അഡിഷണൽ ചീഫ് സെക്രട്ടറിയും കമ്മീഷണറുമായവി മഞ്ജുള ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെട്രോ പണികൾ നടക്കുന്ന സമയങ്ങളിൽ ബസുകൾക്ക്പ്രത്യേകം ഏർപ്പെടുത്തിയിരിക്കുന്ന ലൈനിൽ കൂടി പോകുവാൻ കമ്പനി ബാസുകളെ അനുവദിച്ചിട്ടുണ്ട്. നിലവിൽ ബസുകൾക്ക് പ്രത്യേകം ഏർപ്പെടുത്തിയിരിക്കുന്ന ലൈനിൽ…

Read More
Click Here to Follow Us