കമ്പനികളുടെ ബസുകൾക്കും ഇനി ഔട്ടർ റിങ് റോഡിലെ ബസുകൾക്കുള്ള പ്രത്യേക ലൈനിൽ കൂടെ പോകാം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ ലൗറി ജങ്ഷനും സിൽക്ക് ബോഡിനും ഇടയിലുള്ള റോഡിൽ, ബസുകൾക്ക്വേണ്ടിയുള്ള പ്രത്യേക ലൈനിലൂടെ, ജീവനക്കാരെ എത്തിക്കുന്നതിനായി കമ്പനികൾ ഏർപ്പെടുത്തിയിരിക്കുന്ന ബസുകൾക്കും ഇനി പോകാവുന്നതാണ്.

ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ സമർപ്പിച്ച അപേക്ഷ മുൻനിർത്തിയാണ് തീരുമാനംഎടുത്തിരിക്കുന്നത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടിന്റെ അഡിഷണൽ ചീഫ് സെക്രട്ടറിയും കമ്മീഷണറുമായവി മഞ്ജുള ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെട്രോ പണികൾ നടക്കുന്ന സമയങ്ങളിൽ ബസുകൾക്ക്പ്രത്യേകം ഏർപ്പെടുത്തിയിരിക്കുന്ന ലൈനിൽ കൂടി പോകുവാൻ കമ്പനി ബാസുകളെ അനുവദിച്ചിട്ടുണ്ട്.

നിലവിൽ ബസുകൾക്ക് പ്രത്യേകം ഏർപ്പെടുത്തിയിരിക്കുന്ന ലൈനിൽ കൂടി പോകുവാൻ ബിഎംടിസി ബസുകളെയും ആംബുലൻസുകളെയുമാണ് അനുവദിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts