പ്രശസ്ത കന്നഡ നടി സൗജന്യയുടെ മരണം; നടനെതിരെ പരാതിയുമായി പിതാവ്

ബെം​ഗളുരു; കന്നഡ നടി സൗജന്യയെ(25) മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ പരാതിയുമായി നടിയുടെ പിതാവ് രം​ഗത്തെത്തി.

സൗജന്യയുടെ കൂടെ അഭിനയിച്ചിരുന്ന വിവേക് എന്ന നടനെതിരെയാണ് നടിയുടെ പിതാവ് പ്രഭു മാടപ്പ പരാതി നൽകിയത്. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പിതാവ് പരാതിയിൽ വ്യക്തമാക്കുന്നത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

നടിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന മഹേഷ് എന്നയാൾക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. നടിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കുന്നു.

പോലീസ് എത്തുന്നതിന് മുൻപ് മഹേഷ് സൗജന്യയുടെ മൃതദേഹം മാറ്റിയതായും പിതാവ്  ആരോപിക്കുന്നു. മൊബൈൽ ഫോൺ കണ്ടെത്തിയാൽ കൂടുതൽ‌ വിവരങ്ങൾ വ്യക്തമാകുമെന്നും അ​ദ്ദേഹം പറഞ്ഞു. നടിയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts