പറന്നുയര്‍ന്ന് ഹര്‍ദിക്കിന്‍റെ തകര്‍പ്പന്‍ ക്യാച്ച്!!

ബേ ഓവല്‍: വളരെ ചെറിയ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ഹാർദ്ദിക്​ പാണ്ഡ്യ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചത്‌ തകര്‍പ്പന്‍ ക്യാച്ച്!!

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ നായകന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കാനാണ് പാണ്ഡ്യ പറന്നുയര്‍ന്നത്. 17ാം ഓവറില്‍ ചാഹലിന്‍റെ പന്തില്‍ മിഡ് വിക്കറ്റില്‍ വില്യംസണിന്‍റെ ബുള്ളറ്റ് ഷോട്ട് പാണ്ഡ്യ മുഴുനീള ഡൈവിംഗിലൂടെ രണ്ട് കൈയില്‍ ഒതുക്കുകയായിരുന്നു. സ്കോർ 2 വിക്കറ്റിന് 59 എന്ന നിലയിൽ നിൽക്കേയാണ് പാണ്ഡ്യയുടെ കിടിലൻ ക്യാച്ചിന് കാണികൾ സാക്ഷികളായത്.

ന്യൂസിലാൻഡിനെതിരെ മികച്ച പ്രകടനവുമായി ടീമിലേക്കുള്ള തന്‍റെ തിരിച്ചു വരവ് അതീവ ഗംഭീരമാക്കിയിരിക്കുകയാണ് ഹാർദിക്ക് പാണ്ഡ്യ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡിന്‍റെ രണ്ടു വിക്കറ്റുകളെടുത്തു പാണ്ഡ്യ.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

ടി.വി ഷോക്കിടെ നടത്തിയ വിവാദ പരമാർശത്തെ തുടർന്നായിരുന്നു ഹാർദിക് പാണ്ഡ്യയ്ക്ക്  സസ്പെൻഷന്‍.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

അതേസമയം, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് 243ന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് 49 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts