ഐപിഎല്‍: റോയല്‍ രാഹുല്‍ പോ​രാ​ട്ട​ത്തി​നു മു​ന്നി​ൽ, പഞ്ചാബ് തന്നെ കിങ്… രാജസ്ഥാന് വീണ്ടും തോല്‍വി

ഇ​ൻ​ഡോ​ർ: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു തോല്‍വി. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് സ്വന്തം മൈതാനത്ത് രാജസ്ഥാനെ തകര്‍ത്തുവിട്ടത്. കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​നു മു​ന്നി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് വീ​ണു. ലീ​ഗി​ലെ അ​വ​സാ​ന​ക്കാ​രാ​യ രാ​ജ​സ്ഥാ​നെ ആ​റു വി​ക്ക​റ്റി​ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 152 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പ​ഞ്ചാ​ബ് എ​ട്ടു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

രാ​ഹു​ലി​ന്‍റെ (84) ക്ലാ​സ് അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് പ​ഞ്ചാ​ബി​നു വി​ജ​യം സ​മ്മാ​നി​ച്ച​ത്. ആ​ദ്യ​പ​ന്തു​മു​ത​ൽ‌ വി​ജ​യ​ത്തി​ലേ​ക്കു​ള്ള ബൗ​ണ്ട​റി​വ​രെ നീ​ളു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​തി​നി​ട​യി​ൽ 54 പ​ന്തു​ക​ൾ നേ​രി​ട്ട കെ.​എ​ൽ.​ആ​ർ മൂ​ന്നു സി​ക്സും ഏ​ഴു ബൗ​ണ്ട​റി​യും നേ​ടി. ക​രു​ൺ നാ​യ​രും (31) സ്റ്റോ​ണി​സും (പു​റ​ത്താ​കാ​തെ 23) മാ​ത്ര​മാ​ണ് രാ​ഹു​ലി​നെ കൂ​ടാ​തെ പ​ഞ്ചാ​ബി​ന്‍റെ ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്.

നേ​ര​ത്തെ ജോ​സ് ബ​ട്‌​ല​റു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. സ​ഞ്ജു സാം​സ​ണും (28) ക്യാ​പ്റ്റ​ൻ ര​ഹാ​നെ​യ്ക്കും (5) വീ​ണ്ടും തി​ള​ങ്ങാ​നാ​വാ​തെ പോ​യ​ത് രാ​ജ​സ്ഥാ​ന്‍റെ ഇ​ന്നിം​ഗ്സി​നെ പി​റ​കോ​ട്ട​ടി​ച്ചു. സ​ഞ്ജു ഇ​ത്ത​വ​ണ​യും കൊ​തി​പ്പി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്ത​ര​ഹി​ത​മാ​യി ബാ​റ്റ് വീ​ശി ബൗ​ണ്ട​റി​യി​ൽ പി​ടി​കൊ​ടു​ത്ത് മ​ട​ങ്ങി.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

കൂ​റ്റ​ൻ അ​ടി​ക്കാ​ര​ൻ ബെ​ൻ​സ്റ്റോ​ക്ക് തോ​ൽ​വി​യാ​ണെ​ന്നു വീ​ണ്ടും തെ​ളി​യി​ച്ച​തോ​ടെ അ​വ​സാ​ന ഓ​വ​റു​ക​ളി​ലും ആ​ഞ്ഞ​ടി​ക്കാ​ൻ ആ​ളി​ല്ലാ​താ​യി. പരാജയത്തോ​ടെ ലീ​ഗി​ൽ രാ​ജ​സ്ഥാ​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ പ​രി​ങ്ങ​ലി​ലാ​യി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts