പ്രശസ്ത കന്നഡ നടി സൗജന്യയുടെ മരണം; നടനെതിരെ പരാതിയുമായി പിതാവ്

ബെം​ഗളുരു; കന്നഡ നടി സൗജന്യയെ(25) മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ പരാതിയുമായി നടിയുടെ പിതാവ് രം​ഗത്തെത്തി. സൗജന്യയുടെ കൂടെ അഭിനയിച്ചിരുന്ന വിവേക് എന്ന നടനെതിരെയാണ് നടിയുടെ പിതാവ് പ്രഭു മാടപ്പ പരാതി നൽകിയത്. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പിതാവ് പരാതിയിൽ വ്യക്തമാക്കുന്നത്. നടിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന മഹേഷ് എന്നയാൾക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. നടിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. പോലീസ് എത്തുന്നതിന് മുൻപ് മഹേഷ് സൗജന്യയുടെ മൃതദേഹം മാറ്റിയതായും പിതാവ്  ആരോപിക്കുന്നു. മൊബൈൽ ഫോൺ കണ്ടെത്തിയാൽ കൂടുതൽ‌ വിവരങ്ങൾ…

Read More