കൈക്കൂലി വാങ്ങുന്നതിനിടെ പിഡബ്ല്യൂഡി എഞ്ചിനീയർ അറസ്റ്റിൽ

ബെംഗളുരു: പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബൊണ്‍ഡെല്‍ ഓഫീസിലെ ഗുണനിലവാരം പരിശോധന വിഭാഗം ജൂനിയര്‍ എഞ്ചിനിയര്‍ റോണാള്‍ഡ് റോബൊയെയാണ് അറസ്റ്റ് ചെയ്തത്. കരാറുകാരൻ പ്രഭാകര്‍ നായ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത ഒരുക്കിയ കെണിയില്‍ എഞ്ചിനീയര്‍ കുടുങ്ങുകയായിരുന്നു. ബെല്‍ത്തങ്ങാടി താലൂക്കില്‍ രണ്ട് പട്ടികജാതി,വര്‍ഗ കോളനികളിലെ പ്രവൃത്തികളുടെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിന് 22,000 രൂപയാണ് എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കരാറുകാരന്റെ പരാതി സ്വീകരിച്ച്‌ ലോകായുക്ത പോലീസ് സൂപ്രണ്ട് സി.എ.സൈമന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയും അടയാളപ്പെടുത്തിയ നോട്ടുകളുമായി കരാറുകാരനെ പിഡബ്ല്യുഡി…

Read More

ഔട്ടർ റിംഗ് റോഡിൽ ട്രക്ക് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ബാനസവാടിയിലെ ഔട്ടർ റിംഗ് റോഡിലൂടെ (ORR) സാഞ്ചെരിക്കുകയായിരുന്ന ബൈക്കിക്കിന് പിന്നിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് 23 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർ മരിച്ചു. എച്ച്എഎൽ രണ്ടാം സ്‌റ്റേജിലെ താമസക്കാരനായ മനീഷ് മഹേഷ് വീരപ്പ ആണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു മനീഷ്. സംഭവം നടക്കുമ്പോൾ മനീഷ് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. രാവിലെ 9.25 ഓടെ ഒആർആറിലെ ഹൊറമാവ് അണ്ടർപാസിന് സമീപം വീരപ്പയെ രാമമൂർത്തിനഗറിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ട്രക്ക്…

Read More

കൈക്കൂലി കേസ്, ബെസ്കോം എൻജിനീയർ അറസ്റ്റിൽ 

ബെംഗളൂരു: കരാറുകാരനിൽ നിന്ന് 1.3 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്കോം എൻജിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ബെസ്കോമിന്റെ ബെൻസൺ ടൗൺ ഓഫിസിലെ എൻജിനീയറായ ഹനുമന്തപ്പയാണ് എസിബി യുടെ പിടിയിലായത്. ആർടി നഗറിൽ പുതുതായി നിർമിച്ച അപ്പാർട്മെന്റിന് വൈദ്യുതി കണക‌്ഷൻ നൽകുന്നതിനു കരാറുകാരനോട് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ പരാതിയുമായി എസിബിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തത്.

Read More

അമ്മയുടെ വിയോഗം തളർത്തിയ മകൻ അമ്മയുടെ സ്മരണയ്ക്കായി ചെയ്തത്; വ്യത്യസ്തനായി ബെംഗളൂരുവിലെ എൻജിനീയർ

ബെംഗളൂരു: അമ്മയുടെ സാനിധ്യം ഉണ്ടാക്കാൻ മെഴുക് പ്രതിമ നിർമ്മിച്ച് 54 കാരനായ ബെംഗളൂരു എഞ്ചിനീയർ. തളി ചന്ദ്രയ്യ വെങ്കിടേഷ് എന്ന കൊപ്പൽ എഞ്ചിനീയറാണ് ബെംഗളൂരുവിൽ തന്റെ അമ്മ നഗ്രൂർ മനോരമയുടെ വലിപ്പത്തിലുള്ള മെഴുക് പ്രതിമ നിർമ്മിച്ചത്. 2018 ലാണ് ചന്ദ്രയ്യയുടെ അമ്മ മരിച്ചത്. തുടർന്നുള്ള ദിനങ്ങളിൽ അമ്മയുടെ വിയോഗത്തിൽ ഒരു വലിയ ശൂന്യതയാണ് ചന്ദ്രയ്യയുടെ ജീവിതത്തിൽ അവശേഷിച്ചത് എന്ന് പറഞ്ഞ ചന്ദ്രയ്യ തന്റെ ജീവിതത്തിൽ അമ്മയുടെ നിരന്തരമായ സാന്നിധ്യം ഉറപ്പാക്കാൻ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം അമ്മയുടെ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം മണിക്കൂറുകളോളമാണ്…

Read More

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ എഞ്ചിനീയർ മരിച്ചു.

ബെംഗളൂരു: ഡിസംബർ 19 ന് അർദ്ധരാത്രി ഹുബാള്ളി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ബിബിഎംപിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ വീണ് മരിച്ചു. ബിബിഎംപിയിൽ സൂപ്രണ്ടിങ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന രംഗരാജു എസ്.എ. (59) ഡിസംബർ 19ന് രാത്രി ബെംഗളൂരുവിലേക്കുള്ള ട്രെയിനിനു പകരം ബെലഗാവിയിലേക്കുള്ള ട്രെയിനിൽ ആണ് കയറിയിയത്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോളാണ് ട്രെയിൻ മാറികയറി എന്ന് മനസ്സായിലായത്. ഇതേതുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ്, അദ്ദേഹം കാൽ വഴുതി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വീഴുകയും മരണം സംഭവിക്കുകയും ചെയ്തത്.

Read More
Click Here to Follow Us