കൈക്കൂലി വാങ്ങുന്നതിനിടെ പിഡബ്ല്യൂഡി എഞ്ചിനീയർ അറസ്റ്റിൽ

ബെംഗളുരു: പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു ബൊണ്‍ഡെല്‍ ഓഫീസിലെ ഗുണനിലവാരം പരിശോധന വിഭാഗം ജൂനിയര്‍ എഞ്ചിനിയര്‍ റോണാള്‍ഡ് റോബൊയെയാണ് അറസ്റ്റ് ചെയ്തത്.

കരാറുകാരൻ പ്രഭാകര്‍ നായ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത ഒരുക്കിയ കെണിയില്‍ എഞ്ചിനീയര്‍ കുടുങ്ങുകയായിരുന്നു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ബെല്‍ത്തങ്ങാടി താലൂക്കില്‍ രണ്ട് പട്ടികജാതി,വര്‍ഗ കോളനികളിലെ പ്രവൃത്തികളുടെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിന് 22,000 രൂപയാണ് എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

കരാറുകാരന്റെ പരാതി സ്വീകരിച്ച്‌ ലോകായുക്ത പോലീസ് സൂപ്രണ്ട് സി.എ.സൈമന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയും അടയാളപ്പെടുത്തിയ നോട്ടുകളുമായി കരാറുകാരനെ പിഡബ്ല്യുഡി ഓഫീസില്‍ എഞ്ചിനിയിറുടെ അരികിലേക്ക് അയച്ച ലോകായുക്ത പോലീസ് പിന്തുടര്‍ന്ന് പണം കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts