വെള്ളക്കെട്ട് തടയാൻ വാർഡ് തലത്തിൽ നടപടി സ്വീകരിക്കണം ; ബിബിഎംപി

ബെംഗളൂരു: അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കാൻ ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. ‌കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിലാണ് വാർഡ്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ബിബിഎംപി സോണൽ എൻജിനീയർമാരെത്തിയെങ്കിലും കടുത്ത ജനരോഷമാണ് അവർക്ക് നേരിടേണ്ടി വന്നത്. അപകട ഭീഷണിയിലുള്ള മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കും വീടുകൾക്കും വളരെയധികം നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഉണങ്ങി വീഴാൻ പാകത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ പരാതി നൽകിയിട്ടും അധികൃതർ മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ശിവാജിനഗറിൽ തുരങ്കപാതയുടെ നിർമാണം തുടങ്ങിയതോടെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. ഇത് സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതികൾ ബിഎംആർസി അവഗണിച്ചതായും പ്രദേശവാസിയായ ശാന്തരാജ് പറഞ്ഞു.

ഭൂഗർഭ ടാങ്കുകൾ ശുചീകരിക്കാൻ പോലും ആളുകളെ കിട്ടാൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ 1 വർഷത്തിനിടെ 4–ാം തവണയായാണ് ശിവാജിനഗറിലെ വീടുകളിൽ വെള്ളം കയറുന്നത്. മെട്രോ നിർമാണത്തിന് പുറമേ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സമീപത്തെ റോഡുകൾ ഉയർത്തിയതോടെ മഴവെള്ളം കുത്തിയൊലിച്ച് താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തുകയാണെന്നും ശാന്തരാജ് പറഞ്ഞു.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് രണ്ടര വയസ്സുകാരനെ വിറ്റതായി പരാതി; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്
[masterslider id="10"]

Related posts

Click Here to Follow Us