ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം

IT

ബെംഗളൂരു : കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം. സാധാരണ ജോലിസമയം പത്ത്‌ മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ സാധാരണ ജോലിസമയം ഒൻപത്‌ മണിക്കൂറും ഓവർടൈം ഉൾപ്പെടെ പത്ത്‌ മണിക്കൂറുമാണ്.

പുതിയ ഭേദഗതി പ്രകാരം നിലവിൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാൻ വഴിയൊരുക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. അത്രയും ജീവനക്കാർ തൊഴിൽരഹിതരാകും.

  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയർത്താനാണ് തീരുമാനം.

സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്. ബുധനാഴ്ച തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു. തൊഴിൽവകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.

സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴിൽസമയം ദിവസം 14 മണിക്കൂറാക്കാൻ കഴിഞ്ഞവർഷം തൊഴിൽവകുപ്പ് ശ്രമം നടത്തിയിരുന്നു. കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്യാനാണ് അന്നും നീക്കം നടത്തിയത്.

  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ

പ്രമുഖ ഐടി കമ്പനി ഉടമകളുടെ സമ്മർദത്തിന് വഴിപ്പെട്ടാണ്‌ ഇതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരേ കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ ഉൾപ്പെടെയുള്ളവർ സമരത്തിന്‌ ഇറങ്ങിയിരുന്നു. ജീവനക്കാരുടെ ശക്തമായ എതിർപ്പ്‌ ഉയർന്നതോടെ നിയമഭേദഗതിയിൽനിന്ന് സർക്കാർ പിന്നോട്ടുപോ‌യി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
[masterslider id="10"]

Related posts

Click Here to Follow Us