തലപ്പാവ് അണിയിക്കാൻ ശ്രമിച്ച് സംഘാടകർ; ബഹുമാനപൂർവം നിരസിച്ച് വേടൻ

തിരുവനന്തപുരം: അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തില്‍ തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം ബഹുമാനപൂർവ്വം നിരസിച്ച് വേടൻ.

അങ്ങനെ ചെയ്യരുതെന്ന് സംഘാടകരോട് പറഞ്ഞ് വേടന്‍ തലപ്പാവ് അണിയിക്കുന്നത് തടയുകയും കയ്യില്‍ വാങ്ങുകയുമായിരുന്നു. സംഘാടകര്‍ പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു.

പരിപാടിക്കിടയിൽ പ്രസംഗിക്കവെ അയ്യങ്കാളി അടക്കമുള്ളവർ തുറന്നിട്ട വഴിയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് വേടൻ പറഞ്ഞു. ആ വഴിയിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

എന്നാലും ധൈര്യപൂർവ്വം നടക്കുമെന്നും വേടൻ പറഞ്ഞു. അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികൾ ബഹുജന പങ്കാളിത്തത്തോടെ നടത്തണം.

പട്ടികജാതിക്കാർ അടക്കമുള്ളവർ ഇപ്പോഴും സനാതനത്തിന്റെ അടിമകളാണെന്നും വേടൻ കൂട്ടിച്ചേർത്തു. അയ്യങ്കാളിയെ താൻ മഹാത്മാവെന്ന് വിളിക്കില്ലെന്നും മഹാവീരനാണ് അദ്ദേഹമെന്നും വേടൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts