എറണാകുളത്ത് അത്യപൂർവമായ ‘ലൈം രോ​ഗം’ റിപ്പോർട്ട് ചെയ്തു

കൊച്ചി :  അത്യപൂർവമായ ലൈം രോ​ഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു.

ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്.

പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലൈം രോ​ഗം ബൊറേലിയ ബർ​ഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്.

ഇതു ചില പ്രാണികൾ വഴി പകരുന്നു. ജില്ലയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നതെന്നു ചികിത്സയ്ക്കു നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

രോഗിയ്ക്ക് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു.

തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോ​ഗമാണെന്നു ഉറപ്പിച്ചത്.

ലൈം രോ​ഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോ​ഗ്യം മെച്ചപ്പെടുകയും ഡിസംബർ 26നു ആശുപത്രി വിടുകയും ചെയ്തു.

ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്നു ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോ​ഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോ​ഗം സ്ഥിരീകരിക്കുകയായിരുന്നു.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം.

കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ലിൻ ​ഗുളികകൾ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർ​ഗത്തിലൂടെ രോ​ഗം ഭേദമാക്കാനും കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts