റമദാൻ; സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം 

ബെംഗളൂരു: റമദാൻ കണക്കിലെടുത്ത് സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം.

ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ വിദ്യാർത്ഥികള്‍ക്കും അവരുടെ അക്കാദമിക് പ്രകടനത്തെ ബാധിക്കാതെ റമദാൻ വ്രതം അനുഷ്ഠിക്കുന്നതിന് വേണ്ടിയാണ് സമയ മാറ്റം കൊണ്ട് വന്നിട്ടുള്ളത്.

ഉറുദു പ്രൈമറി, ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12:45 വരെ പരിഷ്‌കരിച്ചുകൊണ്ട് കർണാടക ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്‌കൂളുകളുടെ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കി.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ഈ തീരുമാനം മുൻകൂർ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതും വിദ്യാർത്ഥികള്‍ക്ക് അവരുടെ പഠനത്തിന് തടസം സൃഷ്ടിക്കാതെ വിശുദ്ധ മാസം ആചരിക്കാമെന്ന് ഉറപ്പ് നല്‍കാൻ ശ്രമിക്കുന്നതുമാണ്.

ഇക്കാര്യത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്‌കൂളുകള്‍ സ്വീകരിക്കണമെന്നും സർക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വർഷം മാർച്ച്‌ 12 മുതല്‍ ഏപ്രില്‍ 10 വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1:30 വരെയാകും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.

റമദാൻ പ്രമാണിച്ച്‌ സമയക്രമം മാറ്റണമെന്ന് ന്യൂനപക്ഷ അധ്യാപക സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് സർക്കുലറില്‍ പറയുന്നു.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

എന്നാല്‍, ഷെഡ്യൂളിംഗ് മാറ്റങ്ങള്‍ സെക്കൻഡറി സ്കൂള്‍ സർട്ടിഫിക്കറ്റ് (എസ്‌എസ്‍സി) പൊതു പരീക്ഷകളെയോ മറ്റ് പരീക്ഷകളെയോ ബാധിക്കില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts