നഗരത്തിലെ പാർപ്പിടസമുച്ചയത്തിന്റെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ പാർപ്പിടസമുച്ചയത്തിലെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. ബേഗൂർ ന്യൂ മൈകോ ലേ ഔട്ടിലെ എംഎൻ ക്രെഡൻസ് ഫ്‌ളോറ അപ്പാർട്ട്‌മെന്റിലാണ് സംഭവം.

പാർക്കിങ് സ്ഥലത്തിനോടു ചേർന്നുള്ള കുഴിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കുഴി ശുചീകരിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്.

  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!

ബേഗൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. തലയോട്ടിയും മറ്റും ഫോറൻസിക് പരിശോധനക്കയച്ചു. മരിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts