ചരിത്ര തീരുമാനവുമായി കേന്ദ്രസർക്കാർ: അടുത്ത വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്ത്രീകൾ മാത്രം

ഡൽഹി:  വിവിധ മേഖലകളിലെ വനിതാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ച് പാസ്റ്റിലും ബാൻഡുകളിലും ടാബ്ലോകളിലും മറ്റ് പ്രകടനങ്ങളിലും വനിതകളെ മാത്രം ഉൾപ്പെടുത്താനാണ് തീരുമാനം. സായുധ സേനയ്ക്കും പരേഡുമായി ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകൾക്കും പ്രതിരോധ മന്ത്രാലയം കത്തയച്ചു. അതേസമയം ഈ തീരുമാനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് .

ഇതിനായി വേണ്ടത്ര വനിതകൾ സൈന്യത്തിൽ ഇല്ലെന്നാണ് ഇവരുടെ ആശയക്കുഴപ്പത്തിന്റെ കാരണം . ചില മാർച്ചിങ് സംഘങ്ങളിൽ പുരുഷന്മാർ മാത്രമാണുള്ളത് . വനിതകളെ കമാൻഡർ തലത്തിലേക്ക് നിയോഗിക്കുക , ഭാവി നേതൃനിരയിലേക്ക് അവരെ തയ്യാറാക്കുക , പീരങ്കി റെജിമെന്റുകളിലേക്ക് വനിതകളെ ഉൾപ്പെടുത്തുക തുടങ്ങി ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി നീക്കങ്ങളും സേനയിൽ അവതരിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിപ്പബ്ലിക്ക് ദിനപരേഡില്‍ സ്ത്രീ പ്രാതിനിധ്യം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 2015ല്‍ ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്ന് ഒരു മുഴുവന്‍ വനിത സംഘവും അണിനിരന്നിരുന്നു.

  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

2019ല്‍ കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിത ഓഫീസറായി ക്യാപ്റ്റന്‍ ശിഖ സുരഭി ചരിത്രം കുറിച്ചിരുന്നു. ക്യാപ്റ്റൻ ടാനിയ ഷെർഗിൽ 2020 ൽ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായിരുന്നു . 2021 – ൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമായിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
[masterslider id="10"]

Related posts