കേരളത്തിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് ഒരാഴ്ച്ചത്തെ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിൽ വിട്ടുവീഴ്ചയില്ല : ആരോഗ്യ മന്ത്രി

ബെംഗളൂരു: കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക്  വരുന്നവർ നിർബന്ധിത ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിൽ പോകണം എന്ന റിപ്പോർട്ടുകൾ കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന  ആളുകളിൽ ചൊവ്വാഴ്ചയും ആശയക്കുഴപ്പം സൃഷ്ട്ടിച്ചു. 

കേരളത്തിൽ നിന്നുള്ളവർ എവിടെയാണ് ക്വാറന്റൈൻ ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന  ഒരു ഉത്തരവോ മാർഗനിർദേശങ്ങളോ ഇതുവരെ പുറത്തുവരാത്തതിനാൽ യാത്രക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കർണാടക ആരോഗ്യവകുപ്പ് ട്വിറ്ററിൽ പങ്കുവെച്ചതായി കണ്ട ഒരു ഉത്തരവിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാത്രമേ ക്വാറന്റൈൻ ബാധകമാവുകയുള്ളൂവെന്ന് പരാമർശിച്ചിരുന്നു.

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

ഉത്തരവ് എല്ലാവർക്കും ബാധകമായിരിക്കുമെന്ന് പിന്നീട് സർക്കാർ വ്യക്തമാക്കി. അയൽ സംസ്ഥാനമായ കേരളത്തിൽ നിന്ന് കർണാടകയിൽ പ്രവേശിക്കുന്ന എല്ലാ ആളുകളും വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും നെഗറ്റീവ് ആർടിപിസിആർ പരിശോധനാ റിപ്പോർട്ടും കൈവശം വച്ചാലും ഒരാഴ്ചത്തേക്ക് ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി സുധാകർ പ്രഖ്യാപിച്ചു.

കേരളത്തിൽ നിന്നുള്ള വിമാന, റെയിൽ യാത്രക്കാർക്കും നടപടി ബാധകമാണ്, അവർക്ക് ഇഷ്ടമുള്ള ഹോട്ടൽ തിരഞ്ഞെടുക്കാം, അവിടെ ക്വാറന്റൈനിൽ പോകാവുന്നതാണ്. ആറാം ദിവസം അവരെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും, റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പോകാൻ അനുവദിക്കും, ”എന്ന് മന്ത്രി വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏപ്രിൽ ഒന്ന് മുതൽ കൈയ്യിൽ ചില്ലറ കാശ് കരുതിയിട്ട് കാര്യമില്ല"; ടോൾ നിരക്ക് ഉയരുന്നതിനോടൊപ്പം പ്ലാസകളിൽ വരുന്നത് വൻ മാറ്റങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us