ബയോഇനവേഷൻ സെന്ററിലെ തീപ്പിടിത്തം: ഉണ്ടായത് 140 കോടിയുടെ നഷ്ടം

ബെംഗളൂരു : ബെംഗളൂരു ബയോഇനവേഷൻ സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ 140 കോടി രൂപയുടെ നാശനഷ്ടം.

ഇലക്ട്രോണിക്‌സിറ്റി ഫേസ് ഒന്നിലെ ഹെലിക്സ് ബയോടെക് പാർക്കിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ 12 ലബോറട്ടറികൾക്കാണ് തീപിടിച്ചത്.

കഴിഞ്ഞ ദിവസം രണ്ടാം നിലയിലെ സ്റ്റാർട്ടപ്പ് ലബോറട്ടറിയിൽനിന്നാണ് തീ പടർന്നത്. തുടർന്ന് സമീപത്തെ 11 ലബോറട്ടറിയിലേക്കും വ്യാപിക്കുകയായിരുന്നു.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

രണ്ടാം നില പൂർണമായി കത്തിനശിച്ചു. കർണാടക ബയോടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ സർവീസസ് (കെ.ബി.ഐ.ടി.എസ്.), ഐ.ടി.ബി.ടി. വകുപ്പ് എന്നിവയുടെ കീഴിൽവരുന്ന സ്ഥാപനമാണിത്.

പത്തേക്കർ കാംപസിലാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ലാബിലെ തീപ്പിടിത്തത്തിന് സാധ്യതയുള്ള ലായകത്തിന്റെ പരിപാലനത്തിലെ വീഴ്ചയാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ഐ.ടി. ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts